August 11, 2026

കൊവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹ സല്‍ക്കാരം; പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

0
police.1594494393.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൊവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹ സല്‍ക്കാരം; പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

കൽപ്പറ്റ: കൊവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹ സല്‍ക്കാരം നടത്തിയ ഗൃഹനാഥനെതിരെ പോലീസ് കേസെടുത്തു. കൊവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്‍റെ ഭാഗമായി കര്‍ശന നിയന്ത്രണം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചുക്കൊണ്ട് കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് വീട്ടില്‍ വെച്ച് മകളുടെ വിവാഹ സല്‍ക്കാരം സംഘടിപ്പിച്ച മാനന്തവാടി ദ്വാരക സ്വദേശി അബ്ദുൽ റസാഖിനെ പ്രതിചേര്‍ത്ത് മാനന്തവാടി പോലീസ് സ്റ്റേഷനില്‍ കേരള എപ്പിഡേമിക് ഡീസിസസ് ആക്ട് 2021 പ്രകാരവും ഐ പി സി, കേരള പോലീസ് ആക്ട് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുക്കൊണ്ട് സര്‍ക്കാര്‍ നിശ്ചയിച്ചതില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചുക്കൊണ്ട് ഏത് തരം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നവര്‍ക്കെതിരെയും തുടര്‍ന്നും ശക്തമായ നിയമ നടപടി സ്വീകരിക്കുവാന്‍ എല്ലാ എസ് എച്ച് ഒമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ ഐ പി എസ് അറിയിച്ചു.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *