തിരുനെല്ലി ക്ഷേത്രത്തിൽ കർക്കിടക വാവിന് ബലികർമം ഉണ്ടായിരിക്കുന്നതല്ല


Ad
തിരുനെല്ലി ക്ഷേത്രത്തിൽ കർക്കിടക വാവിന് ബലികർമം ഉണ്ടായിരിക്കുന്നതല്ല 
തിരുനെല്ലി: സംസ്ഥാനത്ത് കോവിഡ് 19 രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുന്നതും, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതും അപ്രായോഗികമായതിനാല്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവിന് വിധേയമായി തിരുനെല്ലി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആഗസറ്റ് 8ന് കര്‍ക്കിടക വാവ് ബലിതര്‍പ്പണം ഉണ്ടായിരിക്കുന്നതല്ല. പിതൃക്കളുടെ പേരില്‍ അന്നേദിവസം പിതൃപൂജ, തിലഹോമം,നെയ്യ് വിളക്ക് എന്നീ വഴിപാടുകള്‍ നടത്താവുന്നതാണെന്ന്  ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 
വഴിപാടുകള്‍ക്ക് thirunellytemple.in എന്ന വെബ് സൈറ്റിലോ, മണിയോഡര്‍ ആയോ ( പണം അടക്കേണ്ട വിലാസം എക്‌സിക്യൂട്ടീവ് ഓഫീസര്‍, തിരുനെല്ലി ദേവസ്വം, തിരുനെല്ലി ടെമ്പില്‍ പി.ഔ, തിരുനെല്ലി, വയനാട് 670646), ബാങ്ക് ട്രാന്‍സ്ഫര്‍ മുഖേനെയോ( കേരള ഗ്രാമീണ്‍ ബാങ്ക് തിരുനെല്ലി, അക്കൗണ്ട് നമ്പര്‍: 40732101000706, IFSC Code: KLGB0040732) ബുക്ക് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04935 293 201,8547336201 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *