April 20, 2024

വിവിധ രാഷ്ട്രീയ പാർട്ടിയിൽ നിന്നും രാജി വെച്ച് കോൺഗ്രസ് -എസിലേക്ക് വന്നവർക്ക് സ്വീകരണം നൽകി

0
Img 20210802 Wa0041.jpg
വിവിധ രാഷ്ട്രീയ പാർട്ടിയിൽ നിന്നും രാജി വെച്ച് കോൺഗ്രസ് -എസിലേക്ക് വന്നവർക്ക് സ്വീകരണം നൽകി

കൽപ്പറ്റ: കോൺഗ്രസ് -എസ് പാർട്ടിയിലേക്ക് വിവിധ രാഷ്ട്രീയ പാർട്ടിയിൽ നിന്നും വന്നവർക്ക് സുൽത്താൻ ബത്തേരിയിൽ സ്വീകരണം നൽകി. സംശുദ്ധ രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ സേവന രംഗത്ത് പ്രവർത്തിച്ചിട്ടുള്ളതും പാർലമെൻ്റിലും- കേരള നിയമസഭയിൽ മന്ത്രിയായും പലതവണ എംഎൽഎ ആയും സേവനമനുഷ്ഠിച്ചിട്ടുള്ള രാമചന്ദ്രൻ കടന്നപ്പള്ളി നയിക്കുന്ന കോൺഗ്രസ് -എസ് പാർട്ടിയിലേക്ക്‌ സുൽത്താൻ ബത്തേരി സി പി ഐ മണ്ഡലം കമ്മിറ്റിയംഗമായ പി.പ്രഭാകരൻ്റെ നേതൃത്വത്തിൽ സി പി ഐ ൽ നിന്ന് കോൺഗ്രസ് – എസ്സിലേക്ക് വന്ന 20-ഓളം സഖാക്കളെ സംസ്ഥാന നേതാവ് എൻ.പി.രഞ്ജിത്ത്, ജില്ലാ നേതാക്കളായ വി.അരുൺകുമാർ, കെ.പി.ശ്രീധരൻ എന്നിവർ ഹാരമണിയിച്ച് പാർട്ടി യിലേക്ക് സ്വീകരിച്ചു.എംഎൽഎ രാമചന്ദ്രൻ കടന്നപ്പള്ളി വീഡിയോ കോൺഫറൻസിലൂടെ പുതിയതായി വന്നവരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *