June 3, 2026

ലോട്ടറി ഓഫീസിന് മുന്നില്‍ നില്‍പ്പു സമരം നടത്തി

0
IMG-20210802-WA0040.jpg
By ന്യൂസ് വയനാട് ബ്യൂറോ
ലോട്ടറി ഓഫീസിന് മുന്നില്‍ നില്‍പ്പു സമരം നടത്തി

കല്‍പ്പറ്റ: ആള്‍ കേരള ലോട്ടറി ഏജന്‍സ് ആന്റ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് ഐ എന്‍ ടി യു സി വയനാട് ജില്ലാ ലോട്ടറി ഓഫീസിന് മുന്നില്‍ നില്‍പ്പു സമരം നടത്തി. ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബോണസായി 10,000/- രൂപ അനുവദിക്കുക, ലോട്ടറി തൊഴിലാളികള്‍ക്ക് കോവിഡ് വാക്‌സിസിന്‍ ഉടന്‍ നല്‍കുക, കോവിഡ് സി- കാറ്റഗറിയില്‍ പെട്ട സ്ഥലങ്ങളിലും ലോട്ടറി കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട്തുടങ്ങിയ നില്‍പ്പ് സമരം ജില്ലാ പ്രസിഡന്റ് എം.എ.ജോസഫ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി കെ.പി.ഭുവനേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.യൂണിയന്‍ ഭാരവാഹികളായ സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, സുന്ദര്‍രാജ്, വി.കെ.ബാബു, പി.ജി.സന്തോഷ് എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *