June 3, 2026

കോവിഡ് മാനദണ്ഡം ലംഘിച്ച് പാര്‍ട്ടി യോഗം ; നേതാക്കളെ പ്രതി ചേർത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

0
20210802_185702.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് മാനദണ്ഡം ലംഘിച്ച് പാര്‍ട്ടി യോഗം ; നേതാക്കളെ പ്രതി ചേർത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

കൽപ്പറ്റ: കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്‍റെ ഭാഗമായി കര്‍ശന നിയന്ത്രണം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് മാനദണ്ഡം ലംഘിച്ചുക്കൊണ്ട് കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് കമ്പളക്കാട് അന്‍സാരിയ സ്കൂളില്‍ വെച്ച് പാര്‍ട്ടി യോഗം നടത്തിയതിന് പാര്‍ട്ടി നേതാക്കളെ പ്രതിച്ചേര്‍ത്ത് കമ്പളക്കാട് പോലീസ് സ്റ്റേഷനില്‍ കേരള എപ്പിഡേമിക് ഡീസിസസ് ആക്ട് 2021 പ്രകാരവും ഐപി.സി, കേരള പോലീസ് ആക്ട് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു.
 കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുക്കൊണ്ട് സര്‍ക്കാര്‍ നിശ്ചയിച്ചതില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചുക്കൊണ്ട് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നവര്‍ക്കെതിരെയും തുടര്‍ന്നും ശക്തമായ നിയമ നടപടി സ്വീകരിക്കുവാന്‍ എല്ലാ SHOമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ ഐ.പി.എസ് അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *