June 24, 2026

മുട്ടിൽമരം മുറി; പ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും

0
IMG-20210803-WA0003.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽമരം മുറി; 

പ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും
സുൽത്താൻ ബത്തേരി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് റിമാൻഡിലായ പ്രതികളെ അന്വേഷണം സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. വാഴവറ്റ മൂങ്ങനാനിയിൽ ജോസ്‌കുട്ടി അഗസ്റ്റിൻ (37), ഇയാളുടെ സഹോദരങ്ങളായ ആന്റോ അഗസ്റ്റിൻ (32), റോജി അഗസ്റ്റിൻ (47) എന്നിവരെയാണ് ഇന്ന് കസ്റ്റഡിയിൽ വാങ്ങുന്നതിനായി കോടതിയിൽ അപേക്ഷ നൽകുക. സുൽത്താൻ ബത്തേരി മജി‌സ്‌ട്രേറ്റ് മുമ്പാകെ കോടതിയിൽ ഇന്ന് പ്രതികളെ ഹാജരാക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയശേഷം ഇവരെ കസ്റ്റഡിയിൽ വിട്ടുതരാൻ അപേക്ഷ സമർപ്പിക്കും. 
ജൂലൈ 28നാണ് ഇവരെ കുറ്റിപുറത്ത് വെച്ച് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അമ്മയുടെ മരണത്തെതുടർന്ന് വയനാട്ടിലേക്ക് വരുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. തുടർന്ന് 29ന് സുൽത്താൻ ബത്തേരി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്യുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യുന്നതിന്നായാണ് പ്രതികളെ ക‌സറ്റഡിയിൽ വാങ്ങുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *