ക്ലാറ്റ് പ്രവേശന പരീക്ഷയില്‍ മികച്ച വിജയം നേടി മൃദുല


Ad
ക്ലാറ്റ് പ്രവേശന പരീക്ഷയില്‍ മികച്ച വിജയം നേടി മൃദുല
കല്‍പ്പറ്റ: കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റി(ക്ലാറ്റ്)ല്‍ മിന്നും വിജയം നേടി പാമ്പ്ര ചുണ്ടക്കൊല്ലി വാറച്ചംകുന്ന് കാട്ടുനായ്ക്ക കോളനിയിലെ എം മൃദുല. ദേശീയ തലത്തില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ 258ാം റാങ്ക് നേടിയ മൃദുലക്ക് കൊച്ചി നുആല്‍സില്‍(നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ്) പ്രവേശനവും ലഭിച്ചു. ജില്ലാ ലീഗല്‍ അതോറിറ്റിയും പട്ടികവര്‍ഗ വികസന വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന നിയമ ഗോത്രം പരിപാടിയുടെ രണ്ടാം ബാച്ചിലെ വിദ്യാര്‍ഥിനിയാണ് മൃദുല. മൃദുലക്ക് പുറമെ എട്ട് കുട്ടികള്‍ കൂടി അഡ്മിഷന്‍ കൗണ്‍സിലിങ്ങിനായി യോഗ്യത നേടിയിട്ടുണ്ട്. ഇവരെല്ലാം രാജ്യത്തെ വിവിധ നിയമ സര്‍വകലാശാലകളിലേക്ക് അഡ്മിഷന്‍ കാത്തിരിക്കുകയാണ്. ആര്‍ അയന, ജി ശ്രീക്കുട്ടി, എ അനഘ, കെ.കെ മീനാക്ഷി, എം.ആര്‍ അഖില്‍, ആര്‍ രാഹുല്‍, ദിവ്യ വിജയന്‍ എന്നിവരാണ് റാങ്ക് ജേതാക്കള്‍. പരിശീലന ക്ലാസുകള്‍ ജില്ലാ ജഡ്ജും ഡി.എല്‍.എസ്.എ ചെയര്‍മാനുമായ എ ഹാരിസ്, സംസ്ഥാന നിയമ സേവന സിമിതി മെമ്പര്‍ സെക്രട്ടറിയും ജില്ലാ ജഡ്ജുമായ കെ.ടി നിസാര്‍ അഹമ്മദ്, ജില്ലാ ലീഗല്‍ അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ കെ രാജേഷ് എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *