September 1, 2026

വ്യാപാരികൾ കലക്ടറേറ്റിന് മുന്നിൽ ‘ജീവിത സമരം’ നടത്തി

0
IMG-20210803-WA0025.jpg
By ന്യൂസ് വയനാട് ബ്യൂറോ
വ്യാപാരികൾ കലക്ടറേറ്റിന് മുന്നിൽ 'ജീവിത സമരം' നടത്തി
കൽപ്പറ്റ: വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരികൾ കലക്ടറേറ്റിന് മുന്നിൽ 'ജീവിത സമരം' നടത്തി. കോവിഡ് മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിൽ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിപ്പിക്കുക, വ്യാപാരികൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുവാൻ കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കുക, വ്യാപാര വായ്പകൾക്ക് മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുക, സ്വകാര്യ കെട്ടിടങ്ങളുടെ വാടക 6 മാസത്തേക്ക് ഒഴിവാക്കുക, എല്ലാ വ്യാപാരികൾക്കും അടിയന്തിരമായി വാക്സിൻ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി കലക്ട്രേറ്റിനു മുമ്പിൽ നടത്തിയ വ്യാപാരികളുടെ ജീവിതസമരം ജില്ലാ സെക്രട്ടറി വി.കെ.തുളസിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് ടി.രത്നാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി എ.പി.പ്രേഷിന്ത് പ്രസംഗിച്ചു.' പി.കെ. സിദ്ധീഖ് സ്വാഗതവും പി.ജെ.ജോസ് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *