August 11, 2026

ഐസിഡിഎസ് സൂപ്പർവൈസർ തസ്തിക ; പി എസ് സി എഴുതാൻ അംഗൺവാടി ജീവനക്കാർക്ക് അനുവാദം നൽകണം

0
IMG-20210803-WA0022.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഐസിഡിഎസ് സൂപ്പർവൈസർ തസ്തിക ; പി എസ് സി എഴുതാൻ അംഗൺവാടി ജീവനക്കാർക്ക് അനുവാദം നൽകണം 

കൽപ്പറ്റ : ഐസിഡിഎസ് സൂപ്പർവൈസർ തസ്തികയിലേക്കുള്ള പി എസ് സി പരീക്ഷ എഴുതാൻ അർഹരായ എല്ലാ അംഗൺവാടി ജീവനക്കാരെയും അനുവദിക്കണമെന്ന് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐഎൻടിയുസി )വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.യൂണിയൻ ജില്ലാ പ്രസിഡന്റ് ബിന്ദു പുൽപ്പള്ളിയുടെ അധ്യക്ഷതയിൽ ഡിസിസി ഓഫീസിൽ കൂടിയ യോഗം സംസ്ഥാന പ്രസിഡന്റ് അജയ് തറയിൽ ഉദ്ഘാടനം ചെയ്തു. അടിച്ചേൽപ്പിക്കുന്ന ജോലിഭാരം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ജീവനക്കാർക്ക് കഴിഞ്ഞ അഞ്ചുവർഷമായി ഒരു രൂപയുടെ പോലും വേതനവർധന ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവകുമാർ മുഖ്യപ്രഭാഷണം നടത്തി. കൃഷ്ണകുമാരി സീതാലക്ഷ്മി, മായ പ്രദീപ്, അജിത് വെള്ളമുണ്ട തുടങ്ങിയവർ സംസാരിച്ചു.
 യോഗത്തിൽ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് ടി സിദ്ദിഖ് എംഎൽഎ ക്ക് പ്രവർത്തകർ നിവേദനം നൽകി. പ്രശ്നം നിയമസഭയിൽ ഉന്നയിച്ച് അംഗൺവാടി ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുമെന്നും എംഎൽഎ ഉറപ്പുനൽകിയതായി ഭാരവാഹികൾ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *