താമരശ്ശേരി ചുരത്തിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഗതാഗതം തടസപ്പെട്ടു


Ad
താമരശ്ശേരി ചുരത്തിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഗതാഗതം തടസപ്പെട്ടു

ക്രെയിൻ ഉപയോഗിച്ച് വാഹനങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമം തുടരുന്നു
ലക്കിടി: താമരശ്ശേരി ചുരത്തിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഗതാഗതം പൂർണമായും തടസപ്പെട്ടു.
കോഴിക്കോട് നിന്നും സുൽത്താൻ ബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചരക്ക് ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാവിലെ 8.30 ഓടെയാണ് എട്ടാം വളവിന്റെയും ഒൻപതാം വളവിന്റെയും ഇടയിൽ വെച്ച് അപകടം നടന്നത്. ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു. ആർക്കും തന്നെ സാരമായ പരിക്കുകൾ ഇല്ല. ഏകദേശം ഒരു മണിക്കൂറോളം ആയി ചുരത്തിൽ വാഹനങ്ങൾ ഗതാഗതം തടസപ്പെട്ട് കിടക്കുന്നു. ക്രെയിൻ ഉപയോഗിച്ച് വാഹനങ്ങൾ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *