June 24, 2026

മന്ത്രി ശിവന്‍കുട്ടിയുടെ രാജിയാവശ്യപ്പെട്ട് യു ഡി എഫ് പ്രതിഷേധ സമരം ഇന്ന്

0
IMG-20210804-WA0016.jpg
By ന്യൂസ് വയനാട് ബ്യൂറോ
മന്ത്രി ശിവന്‍കുട്ടിയുടെ രാജിയാവശ്യപ്പെട്ട് യു ഡി എഫ് പ്രതിഷേധ സമരം ഇന്ന്

കല്‍പ്പറ്റ: നിയമ സഭയില്‍ അതിക്രമം നടത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കോടതികളുടെ രൂക്ഷ വിമര്‍ശനത്തിനിരയായ വിദ്യഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി രാജിവെക്കണെമെന്നാവശ്യപ്പെട്ട് യു ഡി എഫ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഇന്ന് പ്രതിഷേധസമരം സംഘടിപ്പിക്കും. രാവിലെ പത്ത് മണിക്ക് നിയോജക മണ്ഡലം തലങ്ങളിലാണ് പ്രതിഷേധ സമരം. കല്‍പ്പറ്റയില്‍ യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ പി പി എ കരീം, സുല്‍ത്താന്‍ ബത്തേരിയില്‍ ജില്ലാ കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍, മാനന്തവാടിയില്‍ മുന്‍ മന്ത്രി പി കെ ജയലക്ഷ്മി എന്നിവര്‍ സമരം ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും നടക്കുന്ന സമരങ്ങളുടെ ഭാഗമായാണ് ജില്ലയിലെയും പ്രതിഷേധ പരിപാടികളെന്ന് ജില്ലാ ചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *