June 24, 2026

ജില്ലയില്‍ 696 പേര്‍ക്ക് കൂടി കോവിഡ് ; 687 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0
115033545_gettyimages-1226314512.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ 696 പേര്‍ക്ക് കൂടി കോവിഡ് ; 687 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.66
കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന് (4.08.21) 696 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 534 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.66 ആണ്. 687 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 79655 ആയി. 72596 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6033 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4578 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
മുള്ളൻകൊല്ലി 57, ബത്തേരി 56, മൂപ്പൈനാട് 53, നെൻമേനി 52, തവിഞ്ഞാൽ 50, അമ്പലവയൽ 36, പൊഴുതന 35, പനമരം 31, മീനങ്ങാടി 30, വെള്ളമുണ്ട 29, മാനന്തവാടി, ഇടവക 26 വീതം, മേപ്പാടി 25, കൽപ്പറ്റ 22, മുട്ടിൽ 20, കണിയാമ്പറ്റ 17, വൈത്തിരി 16, പുൽപ്പള്ളി, തിരുനെല്ലി 15 വീതം, നൂൽപ്പുഴ, തരിയോട് 14 വീതം, പടിഞ്ഞാറത്തറ, പൂതാടി 13 വീതം, വെങ്ങപ്പള്ളി 10, കോട്ടത്തറ, തൊണ്ടർനാട് 6 വീതം പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌. 7 തമിഴ്നാട് സ്വദേശികൾ, ഒരു കർണ്ണാടക സ്വദേശി, ദുബായിൽ നിന്നെത്തിയ ഒരാൾ എന്നിവരാണ് വിദേശത്ത് നിന്നും, ഇതര സംസ്ഥാനത്ത് നിന്നുമെത്തി രോഗബാധിതരായത്.
*534 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയിൽ ചികിത്സയിലായിരുന്ന 19 പേരും, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 515 പേരുമാണ് രോഗമുക്തരായത്.
*1586 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (4.08.21) പുതുതായി നിരീക്ഷണത്തിലായത് 1586 പേരാണ്. 1235 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 16357 പേര്‍. ഇന്ന് പുതുതായി 85 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 5479 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 614834 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 604708 എണ്ണത്തിന്റെ ഫലം ലഭിച്ചു. 525053 പേര്‍ നെഗറ്റീവും 79655 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *