September 22, 2026

സ്വാതന്ത്ര്യ ദിനാഘോഷം; മുന്നൊരുക്ക യോഗം ചേര്‍ന്നു

0
independence-day-2020-1.jpg
By ന്യൂസ് വയനാട് ബ്യൂറോ
സ്വാതന്ത്ര്യ ദിനാഘോഷം;
മുന്നൊരുക്ക യോഗം ചേര്‍ന്നു
കൽപ്പറ്റ: ഈ വര്‍ഷത്തെ ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ആഗസ്റ്റ് 15 ന് രാവിലെ  9 മുതല്‍ നടക്കുന്ന ചടങ്ങില്‍  പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.  കോവിഡ് പശ്ചാത്തലത്തില്‍ ദിനാഘോഷ ചടങ്ങുകള്‍ നടക്കുന്ന കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടിലേക്ക്  പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. കുട്ടികളെയും മുതിര്‍ന്നവരെയും ചടങ്ങില്‍ നിന്നൊഴിവാക്കും. അതേസമയം ആരോഗ്യ പ്രവര്‍ത്തകര്‍, ശുചിത്വ തൊഴിലാളികള്‍, കോവിഡ് 19 ഭേദമായവര്‍ എന്നിവരെ ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിക്കും. എ.ഡി.എം എന്‍.ഐ ഷാജുവിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ നടന്ന ദിനാഘോഷ മുന്നൊരുക്ക യോഗത്തില്‍ വിവിധ വകുപ്പു ഉദ്യോഗസ്ഥന്‍മാര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *