മാനന്തവാടി ക്ഷീരസംഘം ഓണത്തോടനുബന്ധിച്ച് 3080568 രൂപ കർഷകർക്ക് ബോണസ്സ് നൽകും


Ad
മാനന്തവാടി ക്ഷീരസംഘം

ഓണത്തോടനുബന്ധിച്ച്
3080568 രൂപ കർഷകർക്ക് ബോണസ്സ് നൽകും
മാനന്തവാടി :- മാനന്തവാടി ക്ഷീരോൽപാദക സഹകരണ സംഘത്തിൽ 2021 ഏപ്രിൽ,മെയ്, ജൂൺ, ജൂലായ് മാസങ്ങളിൽ പാലളന്ന കർഷകർക്ക് ലിറ്ററിന് ഒരു രൂപ പ്രകാരവും ജൂൺ മാസത്തിൽ പാലളന്നകർഷകർക്കായി മിൽമ നൽകുന്ന തുകയും ചേർത്ത് 3080568 (മുപ്പത് ലക്ഷത്തി എൺപതിനായിരത്തി അഞ്ഞൂറ്ററുപത്തെട്ട് ) രൂപ ജൂലായ് മാസത്തെ പാൽ വിലയോടൊപ്പം ആഗസ്ത് 10 മുതൽ ബാങ്ക് അക്കൗണ്ട് വഴി നൽകും. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഇക്കഴിഞ്ഞ ജൂൺ മാസം 17 ലക്ഷം രൂപ കർഷകർക്ക് മാനന്തവാടി ക്ഷീരോൽ പാദക സഹകരണ സംഘം അധികവില നൽകിയിരുന്നു. കൂടാതെ കർഷകർക്കായി എല്ലാ ശനിയാഴ്ചകളിലും ഓൺലൈൻ പരിശീലന പരിപാടിയും വിദഗ്ധരെ പങ്കെടുപ്പിച്ച് മാനന്തവാടി ക്ഷീരസംഘം നടത്തിവരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *