വന്യമൃഗ ശല്യത്തിന് പരിഹാരം കാണണം; കര്‍ഷകസംഘം


Ad
വന്യമൃഗ ശല്യത്തിന് പരിഹാരം കാണണം; കര്‍ഷകസംഘം
തൊണ്ടര്‍നാട് : നിരവില്‍പുഴ ഭാഗത്ത് വര്‍ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിനെതിരെ നടപടി സ്വീകരിക്കുകയും കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുകയും വേണമെന്ന് കര്‍ഷകസംഘം നിരവില്‍പുഴ യൂണിറ്റ് ആവശ്യപ്പെട്ടു. 
ആന, പന്നി, കുരങ്ങ്, കാട്ടുപോത്ത് എന്നിവയുടെ ആക്രമണത്തില്‍ ഒട്ടേറെ കര്‍ഷകരാണ് ദുരിതത്തില്‍ ആയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കാടിറങ്ങിയ ആന പാലാട്ടില്‍ വര്‍ഗീസിന്റെ കുലച്ച നൂറോളം നേന്ത്രവാഴകളും നാല് തെങ്ങും പൂര്‍ണമായും നശിപ്പിച്ചതിനുപുറമേ കയ്യാലകള്‍ ചവിട്ടി നിരത്തുകയും ചെയ്തു. 
ഷീറ്റ് മേഞ്ഞ വീടിന്റെ മുറ്റത്ത് വരെ എത്തിയ ആനയുടെ പരാക്രമത്തില്‍ നിന്ന് ഭാഗ്യംകൊണ്ട് മാത്രമാണ് ആളപായം ഇല്ലാതെ രക്ഷപ്പെട്ടത് ് 
വന്യമൃഗശല്യത്തിന്  ശാശ്വത പരിഹാരം കാണുകയും തെങ്ങ് ,കാപ്പി പോലുള്ള ദീര്‍ഘകാല വിളകളുടെ നഷ്ടം ശാസ്ത്രീയമായി കണക്കാക്കി  കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം താമസമില്ലാതെ ലഭ്യമാക്കുകയും വേണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു
യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് പാലക്കാടന്‍ ജോസ്, സെക്രട്ടറി പി കെ ഹരി,  സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ബാബു എന്നിവര്‍ സംസാരിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *