April 19, 2024

ജില്ലയിലെ പ്രതിദിന പാല്‍ ഉല്‍പാദനം 2.7 ലക്ഷം ലിറ്റര്‍

0
Milma 1 399x227.jpg
ജില്ലയിലെ പ്രതിദിന പാല്‍ ഉല്‍പാദനം 2.7 ലക്ഷം ലിറ്റര്‍

ഏറ്റവും കൂടുതല്‍ പനമരം ബ്ലോക്കിൽ

മാനന്തവാടി: വയനാട് ജില്ലയിലെ പ്രതിദിനം 273394 ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കുന്നതായി ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഏറ്റവും കൂടുതല്‍ പാലുത്പാദിപ്പിക്കുന്ന ബ്ലോക്ക് പനമരം ബ്ലോക്കാണ്. ഇവിടുത്തെ ശരാശരി ഉത്പാദനം 90994 ലിറ്റര്‍ പാല്‍ ആണ്. ജില്ലയില്‍ ക്ഷീരസംഘങ്ങള്‍ വഴി പാലളക്കുന്ന 19539 ക്ഷീരകര്‍ഷകരാണ് ഉള്ളത്.
ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടി ക്ഷീരവികസന വകുപ്പ് വിവിധങ്ങളായ പദ്ധതികള്‍ നടത്തി വരുന്നുണ്ട്. മില്‍ക്ക് ഷെഡ് വികസന പദ്ധതി, ക്ഷീര സംഘങ്ങള്‍ക്കുള്ള
 ധനസഹായം, ഗുണനിലവാര ലാബുകളുടെ ശക്തിപ്പെടുത്തല്‍, കാലിത്തീറ്റ സബ്‌സിഡി തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. വയനാട് ക്ഷീര മേഖലക്ക് പ്രത്യേകമായി എല്ലാ വര്‍ഷവും 25 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. കൂടാതെ തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേനെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെയും തീറ്റപുല്‍കൃഷി, അസോള കൃഷി, ചാണകക്കുഴി നിര്‍മ്മാണം എന്നിവയും നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി കൂട്ടി ജെ ചിഞ്ചുറാണി കൂട്ടി ചേര്‍ത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *