കോവിഡ് ജോലി ചെയ്യുന്നവർക്ക് സുരക്ഷയൊരുക്കണമെന്ന് സെറ്റോ വയനാട് ജില്ലാ കമ്മിറ്റി


Ad
കോവിഡ് ജോലി ചെയ്യുന്നവർക്ക് സുരക്ഷയൊരുക്കണമെന്ന് സെറ്റോ വയനാട് ജില്ലാ കമ്മിറ്റി 

കല്‍പ്പറ്റ: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് സെറ്റോ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് 19 മഹാമാരി പടര്‍ന്നു പിടിച്ചത് മുതല്‍ സ്വന്തം സുരക്ഷ പോലും വകവയ്ക്കാതെ സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിന്ന് കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുകയാണ് ജീവനക്കാരും അധ്യാപകരും. ഇവരോട് തീര്‍ത്തും വിവേചനപരമായാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്ന് സെറ്റോ ആരോപിച്ചു.
കോവിഡ് സെന്ററുകളിലും ചെക്ക് പോസ്റ്റുകളിലും ഉള്‍പ്പെടെ കോവിഡ് രോഗികളോടും അന്യസംസ്ഥാന യാത്രക്കാരോടും വളരെ അടുത്ത് ഇടപഴകി ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യത്തില്‍ പോലും മതിയായ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നില്ല. വയനാട് മെഡിക്കല്‍ കോളേജില്‍ പോലും വാക്‌സിന്‍ എടുത്ത 28 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിയമിക്കപ്പെടുന്നവര്‍ വലിയ ഭീതിയിലാണ് ജോലിക്ക് ഹാജരാകുന്നത്. ഇവര്‍ക്ക് മതിയായ സുരക്ഷ ഒരുക്കാത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
സ്‌കൂളുകളില്‍ ക്ലാസ്സുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ അധ്യാപകരെ ആവര്‍ത്തിച്ച് ജോലിക്കിടുന്ന സാഹചര്യവും ജോലി ചെയ്ത ജീവനക്കാരെ വീണ്ടും നിയമിക്കുന്ന നടപടിയും പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലാ ചെയര്‍മാന്‍ മോബിഷ് പി തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ പി.എസ് ഗിരീഷ്‌കുമാര്‍, ട്രഷറര്‍ പി സഫ്വാന്‍, കെ.എ മുജീബ്, കെ.വി ചന്ദ്രന്‍, രാജന്‍ ബാബു, ദിലീപ് കുമാര്‍, വി.എന്‍ മനോജ്, ഷാജി സ്‌കറിയ, സി.വി വിജേഷ്, അബ്രഹാം കെ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *