കുറുവ ടൂറിസം കേന്ദ്രത്തിലെ സാമൂഹ്യ വിരുദ്ധ പ്രവർത്തനം: ആറ് ജീവനക്കാർക്ക് സസ്‌പെൻഷൻ
മാനന്തവാടി: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചുപൂട്ടിയ ഡി ടി പി സിക്ക് കീഴിലുള്ള പയ്യമ്പള്ളി കുറുവ ടൂറിസം കേന്ദ്രത്തല്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആറ് ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. ഡി ടി പി സിയുടെ അറ്റന്റര്‍ ഷിജു കെ എസ്,ഡി എം സി സെക്യൂരിറ്റി ഗാര്‍ഡ് സുരേഷ് കെ ജി,ബോട്ട്‌മേന്‍മാരായ ഗണേഷ് എം ആര്‍,രതീഷ് പി ആര്‍,അനിമോന്‍ എം യു,അനില്‍ കുമാര്‍ പി ടി എന്നിവരെയാണ് ഡിഎംസി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തിയത്. ടൂറിസം കേന്ദ്രത്തില്‍ വെച്ച് ജീവനക്കാര്‍ ചീട്ടുകളിക്കുന്നതിന്റെയും ഓഫീസ് കോമ്പൗണ്ടില്‍ മദ്യക്കുപ്പികള്‍ കൂട്ടിയിരിക്കുന്നതിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളിലടക്കം വെെറലായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരായിരുന്നു ചീട്ടുകളിയിലേര്‍പ്പെട്ടിരുന്നത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കുറുവ ഡി എം സി മാനേജര്‍ സംഭവം സംബന്ധിച്ച് റിപ്പോര്‍ട്ട് ഡി ടി പി സി മെമ്പര്‍ സെക്രട്ടറിക്ക് നല്‍കുകയുണ്ടായി. ഇതിനെ തുടര്‍ന്ന് ഈ മാസം മൂന്നിന് സംഭവത്തില്‍ ഉള്‍പ്പെട്ട ആറ് ജീവനക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഈ ജീവനക്കാരെ ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്തിരിക്കുന്നത്.





Leave a Reply