കൊവിഡ് കെയര്‍ സെന്റര്‍ ആരംഭിച്ചു


Ad
കൊവിഡ് കെയര്‍ സെന്റര്‍ ആരംഭിച്ചു

പനമരം: ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ സീഡ്‌സ്, മലേഷ്യ ഇന്ത്യ കൗണ്‍സിലിന്റെയും മേഴ്‌സി മലേഷ്യയുടേയും സഹകരണത്തോടെ ആരംഭിച്ച കൊവിഡ് കെയര്‍ സെന്റര്‍ പനമരം ഗ്രാമപഞ്ചായത്തിന് കൈമാറി. പനമരം ഗവ. എല്‍ പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം ആസ്യ കൊവിഡ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍ അധ്യക്ഷത വഹിച്ചു. സീഡ്‌സ് റീജിയണല്‍ കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ ഷാരോണ്‍ ജോസ് പദ്ധതി വിശദീകരണം നടത്തി.
ഉന്നത നിലാവാരത്തിലുളള കൊവിഡ് കെയര്‍ സെന്ററില്‍ ആധുനിക സജ്ജീകരണങ്ങളോടെയുള്ള 20 കിടക്കകള്‍, 10 ഓക്സിജന്‍ കോണ്‍സെന്‍ട്രെറ്ററുകള്‍, ഫയര്‍ എക്സ്റ്റിംഗിഷറുകള്‍, 24 മണിക്കൂര്‍ സി സി ടി വി നിരീക്ഷണം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ രോഗിക്കും സൗകര്യമാകുന്ന രീതിയില്‍ ബെഡ് സെഡ് ടേബിളുകളും, ബെഡ്‌സ്‌ക്രീന്‍, പെഡസ്ട്രല്‍ ഫാന്‍ സൗകര്യവും ലഭ്യമാണ്. കൊവിഡ് ബാധിക്കപ്പെട്ട് മാനസിക സംഘര്‍ഷം നേരിടുന്ന വ്യക്തികള്‍ക്ക് മാനസികോല്ലാസത്തിനായി ബോര്‍ഡ് ഗെയിമുകളും ഒരുക്കിയിട്ടുണ്ട്. വൈദ്യ സഹായത്തിന് ആവശ്യമായ സ്റ്റെതസ്‌കോപ്പുകളും, പള്‍സ് ഓക്‌സി മീറ്ററുകളും, ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററുകളും, സ്‌ട്രെക്ച്ചറുകളും, വീല്‍ച്ചെ യറുകളടക്കമുള്ള എല്ലാ ഉപകരണങ്ങളും ഇതൊടൊപ്പം കൈമാറിയിട്ടുണ്ട്.
ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ ടി സുബൈര്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്പേഴ്‌സണ് ഷീമ മാനുവൽ, മെമ്പര്‍മാരായ ബെന്നി ചെറിയാന്‍, ജെയിംസ്, ലക്ഷ്മി, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശ്രീകല, പനമരം സി എച്ച് സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലോപ്പസ്, പി ടി എ പ്രസിഡന്റ് സി കെ മുനീര്‍ പഞ്ചായത്ത് സെക്രട്ടറി എ ആര്‍ ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *