നടി ശരണ്യ ശശി അന്തരിച്ചു ;വേദനകളില്ലാത്ത ലോകത്തേക്ക് മടക്കം


Ad
നടി ശരണ്യ ശശി അന്തരിച്ചു ;വേദനകളില്ലാത്ത ലോകത്തേക്ക് മടക്കം 

സീരിയല്‍, സിനിമ നടി ശരണ്യ ശശി (35) അന്തരിച്ചു. ബ്രെയിന്‍ ട്യൂമറിനോട് പടപൊരുതി ഒരുപാട് വേദനകള്‍ സഹിച്ചാണ് ശരണ്യയുടെ വിടവാങ്ങല്‍. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധയെത്തുടര്‍ന്ന് 11 തവണ സര്‍ജറിക്ക് വിധേയയായിരുന്നു. തുടര്‍ ചികില്‍സയ്ക്കു തയാറെടുക്കുന്നതിനിടെ ശരണ്യയ്ക്കും അമ്മയും കോവിഡ് ബാധിച്ചു. ഇതോടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായി.
മേയ് 23 നാണ് ശരണ്യയ്ക്ക് കോവിഡ് ബാധിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഗുരുതരമായപ്പോള്‍ വെന്റിലേറ്റര്‍ ഐസിയുവിലേക്ക് മാറ്റി. ജൂണ്‍ 10 ന് കോവിഡ് നെഗറ്റീവ് ആയി. എന്നാല്‍, അന്ന് തന്നെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാകുകയും പനി കൂടുകയും ചെയ്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *