August 11, 2026

പഴശ്ശിരാജ കോളജില്‍ സോളാര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തു

0
IMG-20210809-WA0073.jpg
By ന്യൂസ് വയനാട് ബ്യൂറോ
പഴശ്ശിരാജ കോളജില്‍ സോളാര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തു

പുൽപ്പള്ളി : കെ എസ് ഇ ബി നടപ്പിലാക്കുന്ന സൗര പുരപ്പുറ സൗരോര്‍ജ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുല്‍പ്പള്ളി പഴശ്ശിരാജ കോളജില്‍ സ്ഥാപിച്ച സോളാര്‍ പ്ലാന്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. സൗര പദ്ധതിയുടെ ഫെയ്സ് ഒന്നില്‍ ഉള്‍പ്പെടുത്തി 31 ലക്ഷം രൂപ ചെലവഴിച്ചാണ് 75 കെ ഡബ്ല്യൂ പി ശേഷിയുള്ള സോളാര്‍ പ്ലാന്റ് സ്ഥാപിച്ചത്. ഈ പ്ലാന്റില്‍ നിന്നും മാസത്തില്‍ ശരാശരി 9000 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പത്ത് ശതമാനം യൂനിറ്റ് കോളജിന് സൗജന്യമായി ലഭിക്കും. ടാറ്റാ പവര്‍ സോളാര്‍ കമ്പനിയാണ് പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ജൂലൈ ആവസാനത്തില്‍ തന്നെ പ്ലാന്റില്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉത്പാദനം ആരംഭിച്ചിരുന്നു. സംസ്ഥാനത്തെ സൗരോര്‍ജ്ജ ഉത്‌പാദന ശേഷി 1000 മെഗാവാട്ടിലെക്ക് എത്തിക്കുകന്നതിനായി ഊര്‍ജ്ജ കേരള മിഷനില്‍ ഉള്‍പ്പെടുത്തി നടപ്പാക്കി വരുന്ന പദ്ധതിയാണ് സൗര പദ്ധതി.
പഴശ്ശിരാജ കോളജില്‍ നടന്ന ചടങ്ങില്‍ പ്ലാന്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല നിര്‍വഹിച്ചു. പുല്‍പ്പളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാര്‍, പഞ്ചായത്ത് മെമ്പര്‍ ശോഭന സുകുമാരന്‍, ബത്തേരി രൂപത മുഖ്യ വികാരി ഫാ. മാത്യൂ അറമ്പന്‍കുടി, സൗര നോര്‍ത്തേണ്‍ റീജിയണല്‍ പ്രൊജക്ട് മാനേജര്‍ കെ അയൂബ്, സൗര വയനാട് പ്രൊജക്ട് എൻജിനീയര്‍ എം ജെ ചന്ദ്രദാസ്, കെ എസ് ഇ ബി കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ സജി പൗലോസ്, പഴശ്ശിരാജ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. കെ അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *