ജില്ലാ ഓണം ഫെയർ തുടങ്ങി


Ad
സപ്ലൈകോയുടെ ജില്ലാതല ഓണം ഫെയര്‍ കല്‍പ്പറ്റ എന്‍.എം. ഡി.സി ഹാളില്‍ തുടങ്ങി
കൽപ്പറ്റ : സപ്ലൈകോയുടെ ജില്ലാതല ഓണം ഫെയര്‍ കല്‍പ്പറ്റ എന്‍.എം. ഡി.സി ഹാളില്‍ തുടങ്ങി. ഫെയര്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ.മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അഡ്വ .ടി .സിദ്ധിഖ് എം എല്‍ .എ അധ്യക്ഷത വഹിച്ചു. കല്പറ്റ നഗരസഭ ചെയര്‍മാന്‍ കേയം തൊടി മുജീബ് ആദ്യ വില്‍പന നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ഷെരീഫ ടീച്ചര്‍ , കല്‍പ്പറ്റ ഡിപ്പോ മാനേജര്‍ ഷൈന്‍ മാത്യു , ജില്ലാ സപ്ലൈ ഓഫീസര്‍ ടി .സജീവ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പൊതുജനങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങളും ഗൃഹോപകരണങ്ങളും വിലക്കുറവില്‍ ഫെയറില്‍ ലഭ്യമാണ്. ആഗ്സ്റ്റ് 20 വരെ എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെയാണ് പ്രവര്‍ത്തി സമയം. 
 പ്രധാന ഇനങ്ങളുടെ സബ്‌സിഡി വില ചുവടെ. ബ്രാക്കറ്റില്‍ നോണ്‍ സബ്‌സിഡി വില.
ചെറുപയര്‍ 74 (82), ഉഴുന്ന് 66 (98), കടല 43 (63), വന്‍പയര്‍ 45 (80) , പരിപ്പ് 65 (102), പഞ്ചസാര 22 ( 37.50), വെളിച്ചെണ്ണ അര ലിറ്ററിന് 46 (97), മുളക് അര കിലോ 37.50 (65) , മല്ലി അര കിലോ 39.5 (46), ജയ അരി 25 ( 31 ), മട്ട അരി 24 ( 29.5), കുറുവ 25 ( 28.5) , പച്ചരി 23 ( 28 )
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *