ഓണച്ചന്ത ജില്ലാതല ഉദ്ഘാടനം 17ന്


Ad
ഓണച്ചന്ത ജില്ലാതല ഉദ്ഘാടനം 17ന്
കൽപ്പറ്റ : ഓണക്കാലത്ത് പച്ചക്കറി വിപണി വില പിടിച്ച് നിർത്തുന്നതിനായി കൃഷി വകുപ്പ് നടത്തുന്ന ഓണച്ചന്തകളുടെ ജില്ലാതല ഉദ്ഘാടനം ടി. സിദ്ദിഖ് എം.എൽ.എ നിർവ്വഹിക്കും. കൽപ്പറ്റ പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് ആരംഭിക്കുന്ന ഓണച്ചന്തയിൽ രാവിലെ 11.30നാണ് ഉദ്ഘാടനം. ഓഗസ്റ്റ് 17 മുതൽ 20 വരെയാണ് ഓണച്ചന്ത നടത്തുന്നത്. വിപണി സംഭരണ വിലയേക്കാൾ 10 ശതമാനം അധിക തുക നൽകി കർഷകരിൽ നിന്ന് സംഭരിക്കുന്ന പച്ചക്കറികൾ 30 ശതമാനം വിലക്കുറവിലാണ് ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി നടത്തുന്ന ഓണച്ചന്തയിൽ വിപണനം നടത്തുക. ജൈവ രീതിയിൽ ഉത്പാദിപ്പിച്ച കാർഷിക വിളകൾക്ക് 20 ശതമാനം അധിക വില നൽകിയാണ് സംഭരിക്കുന്നത്. ജില്ലയിൽ ലഭ്യമല്ലാത്ത ശീതകാല പച്ചക്കറികൾ, സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയവ ഹോർട്ടികോർപ്പ് മുഖാന്തിരം വാങ്ങി വിൽപ്പനയ്ക്ക് എത്തിക്കും. www.kerala.Shopping എന്ന പോർട്ടൽ വഴി ഓൺലൈൻ ബുക്കിംഗ് ചെയ്ത കർഷകർക്ക് 18, 19 തീയ്യതികളിൽ ചന്തയിൽ നിന്ന് സാധനങ്ങൾ കൈപ്പറ്റാവുന്നതാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *