ഗോത്രാരോഗ്യ വാരാചരണം നടത്തി


Ad
ആദിവാസി പൈതൃക സംരക്ഷണ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ഗോത്രാരോഗ്യ വാരാചരണം നടത്തി
കൽപ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ ആഗസ്റ്റ് 9 മുതല്‍ 15 വരെ ഗോത്രാരോഗ്യ വാരമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലയിലെ മക്കിമല മേലെ തലപ്പുഴ കുറിച്യ കോളനിയില്‍ ഗോത്രാരോഗ്യ വാരാചരണം സംഘടിപ്പിച്ചത്.
പരിപാടിയില്‍ പരമ്പരാഗത പച്ചമരുന്ന് ചികിത്സകന്‍ അച്ചപ്പന്‍ വൈദ്യരെ ആദരിക്കുകയും, 2020 – 21 അദ്ധ്യായന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെ അനുമോദിക്കുകയും ചെയ്തു. വയനാട് മെഡിക്കല്‍ കോളേജിലെ ഡോ. അനിലയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും, മാനന്തവാടി ജനമൈത്രി എക്‌സൈസ് സി. ഐ വിനീത് രവിയുടെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.എം. അഖില്‍, എം.കെ. ബാലകൃഷ്ണന്‍ എന്നിവര്‍ ലഹരി വിമുക്ത തലമുറ എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസുകളും കോളനി നിവാസികള്‍ക്കായി നടത്തി. ആര്‍.ജി.സി.ബി.യിലെ പ്രൊജക്റ്റ് അസോസിയേറ്റ് എസ്.രോഷ്‌നി ആദിവാസി പൈതൃകം, ജില്ലയില്‍ ആര്‍.ജി.സി.ബി നടത്തുന്ന ആദിവാസി പൈതൃക പഠനം എന്നിവയെ കുറിച്ച് ക്ലാസ്സ് നല്‍കി.
വാര്‍ഡ് മെമ്പര്‍ ജോസഫ് പാറയ്ക്കല്‍ വാരാചരണം ഉദ്ഘാടനം ചെയ്തു. പ്രോജക്ട് അസോസിയേറ്റ് എബിന്‍ എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശ്യാം ശങ്കരന്‍, അരുണ്‍ രാജഗോപാല്‍, എസ്. ടി പ്രമോട്ടര്‍ സുരേഷ് എന്നിവര്‍ പങ്കെടുത്തു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *