രാഹുല്‍ഗാന്ധി എം പി ഇന്ന് വയനാട്ടില്‍: ഇന്നും നാളെയും മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും


Ad
രാഹുല്‍ഗാന്ധി എം പി ഇന്ന് വയനാട്ടില്‍:

ഇന്നും നാളെയും മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും
കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എം പി ഇന്ന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഉച്ചയോടെ ജില്ലയിലെത്തുന്ന രാഹുല്‍ഗാന്ധി 1.45ന് മാനന്തവാടിയില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാഛാദനം ചെയ്യും. ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ കൂവളത്തോട് കുടിവെള്ള പദ്ധതിയും, വൈകിട്ട് അഞ്ച് മണിക്ക് പൊന്‍കുഴി കാട്ടുനായ്ക്ക കോളനിയിലെ കുടിവെള്ള പദ്ധതിയും എം പി ചെയ്യും. വൈകിട്ട് ആറിന് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡെന്തല്‍ യൂനിറ്റിന്റെ ഉദ്ഘാടനവും ഫിസിയോ തെറാപ്പി ഉപകരണങ്ങളുടെ കൈമാറ്റവും അദ്ദേഹം നിര്‍വഹിക്കും. ചൊവ്വാഴ്ച രാവിലെ 11.45ന് കാരശ്ശേരി ബേങ്ക് ഓഡിറ്റോറിയത്തില്‍ പഞ്ചായത്തിലെ കാര്‍ഷികദിനാചരണവും, കര്‍ഷകരെ ആദരിക്കുന്ന ചടങ്ങിലും രാഹുല്‍ഗാന്ധി പങ്കെടുക്കും. തുടര്‍ന്ന് മലപ്പുറം വണ്ടൂര്‍ സ്‌നേഹാരാം ഗാന്ധിഭവന്‍ സന്ദര്‍ശിക്കും. 2.45-ഓടെ അന്തരിച്ച മുന്‍ ഡി സി സി പ്രസിഡന്റ് വി വി പ്രകാശിന്റെ വീട് സന്ദര്‍ശിക്കും. നാല് മണിയോടെ എടവണ്ണ പി എസ് ഓഡിറ്റോറിയത്തില്‍ പ്ലസ്ടുവിന് മികച്ച വിജയം നേടിയ വിദ്യാർഥികള്‍ക്കായുള്ള അനുമോദനച്ചടങ്ങിലും എം പി പങ്കെടുക്കും. വൈകിട്ട് അഞ്ച് മണിയോടെ മലപ്പുറം പാലോത്ത് ഊര്‍ക്കാട്ടിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന അന്തരിച്ച ജ്യോതിഷ്‌കുമാറിന്റെ വീട് സന്ദര്‍ശിക്കുന്നതോടെ രണ്ട് ദിവസത്തെ മണ്ഡലത്തിലെ പരിപാടികള്‍ക്ക് സമാപനമാവും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *