എസ് എഫ് ഐ ഓൺലൈൻ സംസ്ഥാന ജാഥക്ക് ആവേശ്വോജ്വല സ്വീകരണം


Ad
എസ് എഫ് ഐ ഓൺലൈൻ സംസ്ഥാന ജാഥക്ക് ആവേശ്വോജ്വല സ്വീകരണം

കൽപ്പറ്റ: സമഗ്രതയാർന്ന വിദ്യാഭ്യാസം സമരോത്സുകമായ വിദ്യാർത്ഥിത്വം എന്ന മുദ്രാവാക്യമുയർത്തി
എസ്എഫ്ഐ മെമ്പർഷിപ്പ് പ്രവർത്തനങ്ങളുടെ പ്രചാരണാർഥം ക്ലബ്ബ് ഹൗസ് വഴി സംഘടിപ്പിച്ച സംസ്ഥാന വെർച്വൽ ജാഥക്ക് വയനാട് ജില്ലാ കമ്മറ്റി സ്വീകരണം നൽകി.
ബുധൻ ഉച്ചക്ക് രണ്ട് മണിക്ക് നടന്ന സ്വീകരണ പരിപാടിയിൽ ജാഥ ക്യാപ്റ്റനും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുമായ കെ എം സച്ചിൻ ദേവ്,ജാഥാ മാനേജറും സംസ്ഥാന പ്രസിഡൻ്റുമായ വി എ വിനീഷ് ജാഥാ അംഗങ്ങളായ ടി പി രഹനാ സബീന, കെ പി ഐശ്വര്യ,എ പി അൻവീർ ,വി പി ശരത്ത് പ്രസാദ്, ആദർശ് എം സജി എന്നിവർ സംസാരിച്ചു.
കോവിഡ് മൂലം നിയന്ത്രണങ്ങളേർപ്പെടുത്തിയ പശ്ചാത്തലത്തിൽ ഒൺലൈൻ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തി ഓൺലൈൻ ജാഥ എന്ന നവീനമായ ആശയം ഏറ്റെടുത്ത് ജില്ലയിലെ വിവിധ കോളേജ് / ലോക്കൽ കമ്മറ്റികളിൽ നിന്നും നൂറ് കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു.
വെർച്വൽ ജാഥയുടെ സ്വീകരണ പരിപാടികളുടെ ഭാഗമായി വിദ്യാർത്ഥികളുടെ കലാവിരുന്നും സംഘടിപ്പിച്ചു .
എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് അജ്നാസ് അഹമ്മദ് ജാഥ സ്വീകരണത്തിൻ്റെ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ജോബിസൺ ജെയിംസ് സ്വാഗതവും സംസ്ഥാന കമ്മറ്റി അംഗം എൻ എസ് വൈഷ്ണവി നന്ദിയും പറഞ്ഞു. ആഗസ്റ്റ് മാസം 25 നാണ് മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് മാനന്തവാടിയിൽ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി അതുൽ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *