ധനകാര്യ സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി സ്പെഷ്യല്‍ പെട്രോളിങ് ഏര്‍പ്പെടുത്തി; ജില്ലാ പോലീസ് മേധാവി


Ad
ധനകാര്യ സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി സ്പെഷ്യല്‍ പെട്രോളിങ് ഏര്‍പ്പെടുത്തി; ജില്ലാ പോലീസ് മേധാവി 

കൽപ്പറ്റ : ഓണം-മുഹറം പ്രമാണിച്ച് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ തുടര്‍ച്ചയായി അവധിയായതിനാല്‍ സ്ഥാപനങ്ങളുടെ സുരക്ഷാ ഉറപ്പ് വരുത്തുന്നതിനായി ജില്ലയിലെ ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സ്പെഷ്യല്‍ പോലീസ് പട്രോളിങ് ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അര്‍വിന്ദ് സുകുമാര്‍ ഐ.പി.എസ് അറിയിച്ചു. പോലീസ് വാഹനങ്ങള്‍ക്ക് പുറമെ ധനകാര്യ സ്ഥാപനങ്ങളുടെ വാഹനവും ഇതിനായി ഉപയോഗിക്കും. എതെങ്കിലും ധനകാര്യ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ സംശസ്പദമായ സാഹചര്യത്തില്‍ ആരെയെങ്കിലും കാണുകയോ എന്തെങ്കിലും സംഭവങ്ങള്‍ ശ്രദ്ധയില്‍ പെടുകയോ ചെയ്താല്‍ വിവരം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ അറിയിക്കേണ്ടതാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *