റോഡ് പണി പൂർത്തിയായില്ല : തിരുവോണത്തിന് ഉപവസിച്ച കൗൺസിലർക്ക് പിന്തുണയുമായി നാട്ടുകാർ


Ad
റോഡ് പണി പൂർത്തിയായില്ല : തിരുവോണത്തിന് ഉപവസിച്ച കൗൺസിലർക്ക് പിന്തുണയുമായി നാട്ടുകാർ 

മാനന്തവാടി: മാനന്തവാടി കൈതക്കൽ റോഡ് പ്രവർത്തികൾ മൂന്ന് വർഷമായിട്ടും പൂർത്തിയാക്കത്തതിൽ പ്രതിഷേധിച്ച് തിരുവോണ ദിനത്തിൽ മാനന്തവാടി നഗരസഭ കൗൺസിലർ ഉപവാസ സമരം ആരംഭിച്ചു. കൗൺസിലർ പി ഷംസുദ്ദീനാണ് ശാന്തി നഗറിൽ ഉപവാസമിരിക്കുന്നത്. സമരത്തിന് പിന്തുണയുമായി നാട്ടുകാരുമെത്തിയതോടെ തിരുവോണ ദിവസം പ്രദേശം ഒരു സമരഭൂമിയായി. ഇതിന് മുമ്പും നാട്ടുകാർ പല പ്രതിഷേധങ്ങൾ നടത്തിയിട്ടും ഒരു ഫലവുമുണ്ടായില്ല.

 സമരം ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ടി.എ.റെജി ഉദ്ഘാടനം ചെയ്യതു. പി.കെ.രാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ലാജി വർഗ്ഗിസ്, എൻ.ജെ.ചാക്കോ, ഷിബുവാഴോലിൻ, പി.എം.ബെന്നി, ജിബിൻ കൊയിലേരി, മുസ്തഫ കെ.കെ, ലിപിൻ അട്ടക്കുഴി, എ.ശിഹാബ്, എം.കെ.ഗംഗാധരൻ, സന്തോഷ്.പി, ജോബിഷ് ജോൺ, ഗോപി ആറാട്ട്തറ, സുരേഷ്.എം തുടങ്ങിയവർ സംസാരിച്ചു.46 കോടി മുടക്കിൽ 18 മാസം കൊണ്ട് പൂർത്തിരിക്കണ്ടേ പ്രവർത്തി 3 വർഷം കഴിഞ്ഞിട്ടും പുർത്തികരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇതു മുലം റോഡിൻ്റെ ഇരുവശത്തും താമസിക്കുന്നവർ വലിയ പ്രയാസം നേരിടുകയാണന്ന് സമരക്കാർ പറഞ്ഞു. വരും ദിവസങ്ങളിൽ സമരം കുടുതൽ ശക്തിപ്പെടുത്തും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *