എം.ബി.എ പഠിക്കുമ്പോൾ പത്ത് കാര്യങ്ങൾ ശ്രദ്ധിക്കാം


Ad
എം.ബി.എ പഠിക്കുമ്പോൾ പത്ത് കാര്യങ്ങൾ ശ്രദ്ധിക്കാം

സി.വി.ഷിബു.
എം.ബി.എ. കോഴ്സിന് കൂടുതൽ അന്വേഷണം നടക്കുന്ന ഒരു ട്രെൻഡാണ് ഇപ്പോൾ കാണുന്നത്.
 ഉപരിപഠനത്തിന് എം.ബി.എ. ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.
കോവിഡിന് ശേഷം ലോകത്തും നമ്മുടെ 
രാജ്യത്ത് കൂടുതൽ സംരംഭങ്ങൾ തുടങ്ങുന്നതിനാൽ എം.ബി.എ. പഠനം പൂർത്തിയാക്കുന്നവർക്ക് നല്ല ജോലി സാധ്യതയുണ്ട്. സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും എം.ബി.എ. യോഗ്യത അത്യാവശ്യമായി വന്നിരിക്കുകയാണ്. ഇത്യയിൽ കാർഷിക മേഖലയിൽ പതിനായിരം കാർഷികോൽപ്പാദക കമ്പനികൾ ആരംഭിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പ്രതീക്ഷ നൽകുന്നതാണ്. കർഷകരുടെ മക്കൾ പോലും എം.ബി.എ. പഠനം നടത്തേണ്ട ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. പ്രധാനമായും താഴെ പറയുന്ന 10 കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. 
 1) എം.ബി.എ. രാജ്യത്തിനകത്താണോ വിദേശത്താണോ ചെയ്യാനുദ്ദേശിക്കുന്നതെന്ന് ആദ്യം തീരുമാനിക്കണം. കേരളത്തിലടക്കം ഇന്ന് നല്ല എം.ബി.എ. കോളേജുകൾ ഉണ്ട്. 
2) ഇന്ത്യയിലെ മികച്ച
എ.ഐ.എമ്മുകളടക്കമുള്ള ബിസിനസ് സ്കൂളുകളിൽ പ്രവേശനത്തിന് CAT സ്കോർആവശ്യമാണ്. കൂടാതെ XAT, KAT, CMAT, NMAT, GMAT, MAT തുടങ്ങി നിരവധി പ്രവേശന പരീക്ഷകളുണ്ട്. ബിസിനസ് സ്കൂളുകളുടെ നിലവാരമനുസരിച്ചാണ് അഭിരുചി പരീക്ഷ അഡ്മിഷന് മാനദണ്ഡമാക്കുന്നത്.
3). പഠിക്കാനാഗ്രഹിക്കുന്ന സ്പെഷലൈസേഷൻ താൽപ്പര്യം, അഭിരുചി, ലക്ഷ്യം, തൊഴിൽ ലഭ്യത, സംരംഭം തുടങ്ങാൻ അവസരം എന്നിവയ്ക്കനുസരിച്ച് തിരഞ്ഞെടുക്കണം.
4) തൊഴിൽ നൈപുണ്യശേഷി വികസനം, സോഫ്റ്റ് സ്കിൽ, ആശയവിനിമയം, ഇന്റേൺഷിപ്പ് ,ലീഡർഷിപ്പ്, വ്യക്തിത്വ വികസനം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന കാമ്പസ് തിരഞ്ഞെടുക്കണം.
5) ബിസിനസ് സ്കൂളുകളുടെ റാങ്കിംഗ്, മുൻ വർഷ അഡ്മിഷന്റെ ടെസ്റ്റ് സ്കോറുകൾ, പൂർവ്വ വിദ്യാർത്ഥികളുടെ കമൻ്റ് എന്നിവ അറിഞ്ഞിരിക്കണം. 
6) ഇന്ത്യയിൽ AICTE അംഗീകാരമുണ്ടോയെന്ന് പരിശോധിക്കണം. 
7) . വിദേശത്ത് QS, THE, EQUIS,AMBA റാങ്കിംഗ്
രീതികൾ അനുസരിച്ച് അവ ഉണ്ടോയെന്ന് പരിശോധിക്കണം.  
  8) വിദേശ എം.ബി.എ. അഡ്മിഷന് GMAT/GRE ,
TOEFL/IELTS സ്കോറുകൾ ആവശ്യമാണ്.
 9) മുൻ വർഷങ്ങളിലെ പ്ലേസ്മെന്റ്, ശമ്പളം എന്നിവ വിലയിരുത്തുന്നത് നല്ലതായിരിക്കും, 
10) പ്രവേശന പരീക്ഷകളായ CAT, GMAT എന്നിവയ്ക്ക് കുറഞ്ഞത് ആറു മാസത്തെ തയാറെടുപ്പ് ആവശ്യമാണ്. KMAT പരീക്ഷ വർഷത്തിൽ രണ്ടു തവണ നടത്തും. ഇംഗ്ലീഷ് ഭാഷ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, പൊതുവിജ്ഞാനം, ബിസിനസ് ട്രെൻഡുകൾ എന്നിവയിൽ നിന്ന് ചോദ്യങ്ങളുണ്ടാകും.
ഇത്തരം കാര്യങ്ങളിൽ നമുക്ക് സ്വന്തമായി അന്വേഷിച്ച് ബോധ്യപ്പെടാൻ ബുദ്ധിമുട്ടുണ്ടങ്കിൽ ഈ മേഖലയിലെ പ്രൊഫഷണലുകളുടെയും കൺസൾട്ടൻ്റുമാരുടെയും സഹായം തേടാവുന്നതാണ്. 
തൃശൂർ ശക്തൻ തമ്പുരാൻ നഗറിൽ ക്രൗൺ ടവറിൽ പ്രവർത്തിക്കുന്ന എംമ്പോറിയ എന്ന സ്ഥാപനം ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കും. ഫോൺ: 9995222359.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *