മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍


Ad
മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

വൈത്തിരി: വൈത്തിരി പോലീസ് ഇന്‍സ്‌പെക്ടര്‍ എ.യു ജയപ്രകാശിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വൈത്തിരി പോലീസ് ഇന്‍സ്‌പെക്ടര്‍ എ.യു ജയപ്രകാശും, എസ്.ഐ രാംകുമാറുമടങ്ങിയ പോലീസ് സംഘം നടത്തിയ പരിശോധനയില്‍ സ്വകാര്യ റിസോര്‍ട്ടില്‍ പണിക്കായെത്തിയ യുവാക്കളില്‍ നിന്നും മയക്കുമരുന്നു പിടികൂടി. 40 ഗ്രാം ചരസ്സാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പനമരം ചെറുകാട്ടൂര്‍ സ്വദേശികളായ ബീരാളി റജിനാസ് (25), തൈവളപ്പില്‍ സുഹാദ് (25) എന്നിവരെ അറസ്റ്റ് ചെയ്തു.നിലവിൽ തുറന്ന് പ്രവർത്തിക്കാത്ത റിസോർട്ടിൽ മറ്റ് പണികൾക്കായെത്തിയ ഇവരുടെ മുറിയിൽ നിന്നുമാണ് മയക്കുമരുന്ന് പിടികൂടിയത്. ഇവർ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നോ എന്നുള്ള കാര്യം അന്വേഷിച്ച് വരുന്നതായി പോലീസ് വ്യക്തമാക്കി. എ എസ് ഐ നെൽസൻ, സി പി ഒ മാരായ ഹബീബ്, താഹിർ, ഷാജഹാൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *