അങ്കണവാടി ജീവനക്കാര്‍ക്ക് രാഹുല്‍ഗാന്ധിയുടെ വക ഓണക്കോടി നൽകി


Ad
അങ്കണവാടി ജീവനക്കാര്‍ക്ക് രാഹുല്‍ഗാന്ധിയുടെ വക ഓണക്കോടി നൽകി

കല്‍പ്പറ്റ: വയനാട്ടിലെ അങ്കണവാടി ജീവനക്കാര്‍ക്ക് രാഹുല്‍ഗാന്ധിയുടെ ഓണക്കോടി. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ അങ്കണവാടി ടീച്ചര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കുമാണ് രാഹുല്‍ഗാന്ധി ഓണകോടി സമ്മാനിച്ചത്. മണ്ഡലത്തിലെ നാലായിരത്തോളം വരുന്ന അങ്കണവാടി ജീവനകാര്‍ക്കാണ് ഓണക്കോടി നല്‍കിയത്. എം.പിയുടെ പിതാവ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 77ാമത് ജന്മദിനത്തിലാണ് ഉത്രാടസമ്മാനം നല്‍കിയത്. വയനാട് ജില്ലയിലെ ഓണക്കോടി വിതരണോദ്ഘാടനം കല്‍പ്പ്റ്റ എം.പി ഓഫീസില്‍ വെച്ച് ജില്ലയിലെ എം. എല്‍. എ മാരായ ഐ.സി. ബാലകൃഷ്ണന്‍, അഡ്വ. ടി സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ഡ് സംഷാദ് മരയ്ക്കാര്‍ എന്നിവര്‍ സംയുക്തമായി നിര്‍വഹിച്ചു. ചടങ്ങില്‍ വയനാട് ജില്ലാ യു ഡി എഫ് ചെയര്‍മാന്‍ പി പി എ കരീം അധ്യക്ഷനായിരുന്നു. കഴിഞ്ഞ മാസം മണ്ഡലത്തിലെ മുന്‍നിര പോരാളികളായ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും മഴക്കോട്ടുകളും കോവിഡ് രണ്ടാംതരംഗത്തില്‍ മണ്ഡലത്തിലെ പഞ്ചായത്തുകള്‍ക്ക് പള്‍സ് ഓക്‌സിമീറ്ററുകളും, എം.പി.യുടെ മുക്കം, കല്‍പ്പറ്റ ഹെല്‍പ് ഡസ്‌ക് വഴി കോവിഡ് രോഗികള്‍ക്ക് മരുന്നുകളും മറ്റ് സഹായങ്ങളും നല്‍കിയിരുന്നു. കൊറോണയുടെ ഒന്നാം തരംഗത്തില്‍ തെര്‍മല്‍ സ്‌കാനറുകളും സാനിറ്റൈസര്‍, മാസ്‌ക്ക് തുടങ്ങിയ പ്രതിരോധ സാമിഗ്രികളും രാഹുല്‍ ഗാന്ധി എത്തിച്ചു നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനാവശ്യത്തിന് 350 ടെലിവിഷന്‍ സെറ്റുകളും മണ്ഡലത്തിലെ കിഡ്‌നി രോഗികള്‍ക്ക് മരുന്നുകളും ആറ് ഡയാലിസിസ് കിറ്റുകളും, പോലീസ് സേനാംഗങ്ങള്‍ക്ക് കോവിഡ് പ്രതിരോധത്തിനാവശ്യമായ പി.പി. ഇ കിറ്റുകളും നല്‍കിയിരുന്നു. പ്രളയകാലത്തും സ്വന്തം നിലയില്‍ നിരവധി സഹായങ്ങളാണ് രാഹുല്‍ഗാന്ധി മണ്ഡലത്തില്‍ എത്തിച്ചുനല്‍കിയത്. ചടങ്ങില്‍ അഡ്വ. എന്‍.കെ.വര്‍ഗീസ്, റസാഖ് കല്‍പ്പറ്റ, പി പി ആലി, പടയന്‍ മുഹമ്മദ്, ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *