എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു


Ad
എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

ചീരാൽ: ഗവ.മോഡൽ ഹയർസെക്കണ്ടറി സ്കൂൾ 2021 വർഷം എസ് എസ് എൽ സി,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രിഡൻറ് ശ്രീ.ഷംസാദ് മരയ്കാർ വിദ്യാർഥികളെ ആദരിച്ചു. ഓൺലൈൻ പഠനത്തിന് ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങാൻ കഴിവില്ലാത്ത വിദ്യാർഥികൾക്ക് കൈത്താങ്ങാവുന്നതിന് സ്കൂളിൽ ആരംഭിച്ച ഡിജിറ്റൽ ഡിവൈസ് ലൈബ്രറി ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ അബ്രഹാം വി ടി ഉപകരണങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് കെ വി ശശി അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ കമലാക്ഷി ടീച്ചർ, സീനിയർ അസിസ്റ്റൻറുമാരായ സുരേഷ് ബാബു, ജയശ്രീ എ.ഡി, സ്റ്റാഫ് സെക്രട്ടറി ജോർജ്ജ് പി പി എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *