മെഗാ പൂക്കളം തീർത്ത്‌ തൃശ്ശിലേരി സെന്റ് ജോർജ്‌ ദേവാലയം


Ad
മെഗാ പൂക്കളം തീർത്ത്‌ തൃശ്ശിലേരി സെന്റ് ജോർജ്‌ ദേവാലയം

മാനന്തവാടി: കോവിഡ് സന്നദ്ധ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചു കൊണ്ട്  ആർ സി പള്ളിയിൽ വയനാട്ടിലെ ഈ വർഷത്തെ ഏറ്റവും വലിയ പൂക്കളം തീർത്തു. ഏകദേശം തൊള്ളായിരം ചതുരശ്ര അടിയിൽ ആണ് പൂക്കളം ഒരുങ്ങിയത്. ഭൂമിയെ തന്റെ കൈയിൽ ഉയർത്തി പിടിച്ചു കൊണ്ട് കൊറോണ വെെറസിനെ ചവിട്ടി താഴ്ത്താൻ ശ്രമിക്കുന്ന മഹാബലിയുടെ ചിത്രവും മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം എന്നും ഇടക്കിടെ കൈ കഴുകണം, ആളുകൾ കൂട്ടം കൂടാൻ പാടില്ല, യാത്രകൾ ഒഴിവാക്കി വീട്ടിൽ ഇരിക്കാൻ ശ്രമിക്കണം തുടങ്ങിയ കാര്യങ്ങൾ പൂക്കളത്തിനുള്ളിൽ വരച്ചു ചേർത്തതും പൂക്കളത്തിന് ഭംഗി കൂട്ടുന്നു. തൃശ്ശിലേരി ഇടവകയിലെ കെ സി വെെ എം മിഷൻ ലീഗ്  സംഘടനകളുടെ നേതൃത്വത്തിൽ ആണ് മെഗാ പൂക്കളം ഒരുക്കിയത്.
ഫാദർ സിജോ എടക്കുടിയിൽ, ജോയ്‌സ് പുല്പറമ്പിൽ , നിതിൻ ചിറത്തലക്കൽ, ഫ്രാൻസിസ് വെളിയപ്പള്ളി, റ്റാൻസിയ പുല്പറമ്പിൽ , ദൃശ്യ ഓണിശേരിയിൽ, അമൽ പുഞ്ചയികരോട്ടു തുടങ്ങിയവർ നേതൃത്വം നൽകി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *