April 25, 2024

പ്രധിഷേധ സമരം നടത്തി

0
Img 20210822 Wa0035.jpg
വന്യമൃഗ ശല്യത്തിനെതിരെ ശാശ്വത പരിഹാരം കാണണം; പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ വാ മൂടിക്കെട്ടി പ്രതിഷേധ സമരം നടത്തി
കൽപ്പറ്റ: വന്യമൃഗ ശല്യത്തിനെതിരെ ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വന്യമൃഗ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ വാ മൂടിക്കെട്ടി പ്രധിഷേധ സമരം നടത്തി. വന്യമൃഗ പ്രതിരോധ സമിതി കാപ്പിക്കാട്, .പുഴമൂല, ആനക്കാട് പ്രദേശവാസികളുടെ  നേതൃത്വത്തിൽ, കാട്ടാന ,കാട്ടുപന്നി ,കുരങ് എന്നിവയുടെ ശല്യത്തിനും, ആക്രമണത്തിനുമെതിരെ  തിരുവോണ ദിനത്തിൽ,ഓണസദ്യയുടെ സമയത്ത് പ്രദേശവാസികൾ ഒന്നടങ്കം വീടിനു മുന്നിൽ വാ മൂടിക്കെട്ടി പ്രധിഷേധിച്ചു. അതോടൊപ്പം നാട്ടുകാരുടെ സമരത്തിൻ്റെ പ്രതിനിധികൾ ആയിക്കൊണ്ട് വന്യമൃഗ പ്രധിരോധ സമിതിയുടെ നേതാക്കൾ വയനാട് കളക്ടറേറ്റ് പടിക്കൽ പ്രതീകാത്മകമായി പ്രധിഷേധിച്ചു.
 
വനാതിർത്തിയിൽ വൈദ്യുതി വേലിയോ,റെയിൽവേ വേലിയോ സ്ഥാപിക്കുക,പന്നി,കുരങ്ങ് എന്നിവയെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിച്ചു കൊണ്ട് കൊല്ലുവാൻ അനുവദിക്കുക, കൃഷി നാശം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാം നൽകുക, ഒരു വാച്ച് ടവർ നിർമ്മിച്ച് 24 മണിക്കൂറും പുഴമൂല വാച്ചർമാരെ നിയമിക്കുക, ഒരു വാഹനം അനുവദിക്കുക,പുഴമൂല കാപ്പിക്കാട് റോഡുകളിൽ തെരുവു വിളക്കുകൾ സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് നേതാക്കൾ കളക്ടറേറ്റ് പടിക്കൽ ഉപരോധസമരം നടത്തിയത്. വന്യമൃഗ പ്രധിരോധ സമിതിയുടെ പ്രസിഡണ്ട്  സണ്ണി കടവൻ അധ്യക്ഷനായ സമര പരിപാടി, സമിതി സെക്രട്ടറി  നടുവത്തു ശ്രീനിവാസൻ ഉദ്ഘാടനം നടത്തി, വൈസ്പ്രസിഡണ്ട് ജോൺ വി.എ സ്വാഗതവും, റഫീക് .ഒ .റ്റി നന്ദിയും പറഞ്ഞു , സലാം ,.ജോസഫ് .പി .റ്റി , ഷാബു ജോസഫ് , ജിയോ, റംഷി, ഷറഫുദ്ധീൻ എന്നിവർ സംസാരിച്ചു 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *