ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലെ പ്രതിസന്ധി; പന്തംകൊളുത്തി പ്രകടനം നടത്തി


Ad
ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലെ പ്രതിസന്ധി; പന്തംകൊളുത്തി പ്രകടനം നടത്തി

മാനന്തവാടി: വിവിധ ആവശ്യങ്ങളുന്നയിച്ച് ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലെ ജീവനക്കാർ തിരുവാേണ നാളിൽ പന്തംകൊളുത്തി പ്രകടനം നടത്തി. പന്തൽ അലങ്കാര ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ പ്രവർത്തിക്കുന്നവർ അതീവഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. കഴിഞ്ഞ 19 മാസമായി ഒരു വരുമാനമില്ലാതെ ഉള്ള സാധനങ്ങൾ വിറ്റു തുലയ്ക്കുകയാണ് ബാക്കി മുഴുവൻ സാധനങ്ങളും തുരുമ്പിച്ചു പോവുകയാണ് ഇതിനൊരു അവസാനം ഇല്ലേ എന്ന് ചോദിക്കുകയാണ്. അധികാരികൾക്ക് പറയാൻ പല കാരണങ്ങളുമുണ്ടാകും ഇവിടെ കഷ്ടപ്പെടുന്നത് പതിനയ്യായിരത്തോളം വരുന്ന ഉടമകളും തൊഴിലാളികളും. താൽക്കാലികമായി സംരക്ഷിക്കുന്നതിനു വേണ്ടി നമുക്ക് വേണ്ടി ഒരു പാക്കേജ് ഗവൺമെന്റ് ഉണ്ടാക്കണം , മാത്രമല്ല ഒരു പാട് സാധനങ്ങൾ ഞങ്ങളുടെ കൈവശം ഉണ്ട് ആ സാധനങ്ങൾ ഇട് വാങ്ങി കൊണ്ട് പലിശ രഹിത വായ്പ നൽകുക ആവശ്യപ്പെടുന്നത് എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന നേതാക്കൾ തിരുവോണനാളിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മാനന്തവാടി താലൂക്കിലെ തരുവണ യൂണിറ്റിൽ തിരുവോണനാളിൽ നടന്ന പന്തംകൊളുത്തി പ്രകടനം യൂണിറ്റ് പ്രസിഡണ്ട് അബ്ദുള്ള അധ്യക്ഷത വഹിച്ചു. യൂണിറ്റ് ട്രഷറർ പ്രകാശൻ നേതൃത്വം നൽകി യൂണിറ്റിലെ മുഴുവൻഅംഗങ്ങളും പങ്കെടുത്തു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *