അഫ്ഗാനിൽ അമേരിക്ക താലിബാന് അധികാരം തളികയിലാക്കി നൽകിയെന്ന് വെബിനാർ


Ad
അഫ്ഗാനിൽ അമേരിക്ക താലിബാന് അധികാരം തളികയിലാക്കി നൽകിയെന്ന് വെബിനാർ

വെള്ളമുണ്ട: അഫ്ഗാൻ പ്രതിസന്ധിയും ലോകരാജ്യങ്ങളും എന്ന വിഷയത്തെ അധികരിച്ച് വെള്ളമുണ്ട പഞ്ചായത്ത് ലൈബ്രറി നേതൃസമിതി വെബിനാർ നടത്തി. സ്വാഗതം പഞ്ചായത്ത് കൺവീനർ പി.ടി .സുഭാഷ് പറഞ്ഞു 'വെമ്പിനാറിൽ വിഷയം സൂപ്പി പളളിയാൽ അവതരിപ്പിച്ചു . പി .ടി .സുഗതൻ മാസ്റ്റർ ( താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ) മോഡറേറ്റർ ആയുന്നു.പരിപാടിയിൽ ജില്ലയിൽ നിന്നും പുറത്തു നിന്നും ആളുകൾ പങ്കെടുത്തു. മംഗലശ്ശേരി മാധവൻ മാസ്റ്റർ ,ആർ .അജയ കുമാർ (സെക്രട്ടറി താലൂക്ക് ലൈബ്രറി ), സാജൻ മാസ്റ്റർ ,വി.കെ. ശ്രീധരൻ മാസ്റ്റർ ,എം നാരായണൻ ,ശങ്കരർ മാസ്റ്റർ , സി.എം അനിൽ കുമാർ ,ദനേഷ് ,കെ .ടി.സുകമാരൻഎന്നിവർ ചർച്ചയിൽ പങ്കെടുത്തു. രഞ്ജിത്ത് മാനിയിൽ നന്ദി രേഖപ്പെടുത്തി. അഫ്ഗാനിലെ പ്രതിസന്ധി ഇന്ത്യയെ ബാധിക്കും എന്നും. അമേരിക്ക ഒരു തളികയിലെന്നോണം ഭരണം താലിബാന് കൈമാറുകയായിരുന്നു എന്നും. കടുത്ത മനുഷ്യാവകാശ ലംഘനവും തീവ്രവാദവും അഫ്ഗാൻ്റെ നാശത്തിന് കാരണമായി തീർന്നേക്കാം എന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു. ചില രാജ്യങ്ങൾ താലിബാനെ അംഗീകരിച്ചതിൽ ആശങ്ക രേഖപ്പെടുത്തി .
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *