വ്യാജ ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ വയനാട് സ്വദേശിയെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു


Ad
വ്യാജ ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ വയനാട് സ്വദേശിയെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു

മാനന്തവാടി: വ്യാജ ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കർണാടകയിലേക്ക് യാത്രചെയ്ത വയനാട് സ്വദേശികളായ രണ്ടുപേരെ ബീച്ചനഹള്ളി പോലീസ് അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയ ആൾ അറസ്റ്റിൽ.

 വെള്ളമുണ്ട എട്ടേ നാലിലെ ചെമ്പ്ര ട്രാവൽസ് ആൻഡ് ടൂറിസം എന്ന ട്രാവൽ ഏജൻസി നടത്തുന്ന വെള്ളമുണ്ട ഇണ്ടേരി രഞ്ജിത്തിനെയാണ് കർണാടക പോലീസ് അറസ്റ്റ് ചെയ്തത്.വെള്ളമുണ്ട 8/4 സ്വദേശികൾ ആയ അറക്ക വീട്ടിൽ ജാബിർ, തച്ചയിൽ ശറഫുദ്ധീൻ എന്നിവരാണ് വ്യാജ ആർ ടി പി സി ആർ സർഫിക്കറ്റു മായി കഴിഞ്ഞദിവസം കർണാടക പോലീസിന്റെ പിടിയിൽ ആയത്. നേരത്തെ എടുത്ത അസ്സൽ സർട്ടിഫിക്കറ്റിൽ പേര് എഡിറ്റ് ചെയ്ത് ചേർത്താണ് കൃത്രിമം കാണിക്കുന്നത്.
 കർണാടക അതിർത്തി കടക്കാൻ ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ വ്യാജനും വ്യാപകമാവുകയാണ്. ഇതേ കേസിൽ രണ്ടാമത്തെ അറസ്റ്റാണ് വയനാട്ടിൽ നടക്കുന്നത് നേരത്തെ അഞ്ചു കുന്ന് സ്വദേശിയെ മാനന്തവാടി പോലീസ് സമാന കേസിൽ അറസ്റ്റ് ചെയ്തിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *