May 14, 2026

സ്മാർട്ട് ഫോണുകളുടെ പനമരം ബ്ലോക്ക് തല വിതരണോദ്ഘാടനം നിർവഹിച്ചു

0
IMG-20210823-WA0063.jpg
By ന്യൂസ് വയനാട് ബ്യൂറോ
സ്മാർട്ട് ഫോണുകളുടെ പനമരം ബ്ലോക്ക് തല വിതരണോദ്ഘാടനം നിർവഹിച്ചു

കൽപ്പറ്റ : വയനാട് ജില്ലാ ശിശുക്ഷേമ സമിതി പഠനാവശ്യത്തിനായി കുട്ടികൾക്ക് നൽകുന്ന സ്മാർട്ട് ഫോണുകളുടെ പനമരം ബ്ലോക്ക് തല വിതരണോദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറും ശിശുക്ഷേമ സമിതി നിർവ്വാഹക സമിതി അംഗവുമായ പി.എം ആസ്യ ടീച്ചർക്ക് കൈമാറി നിർവ്വഹിച്ചു. പനമരം ബ്ലോക്കിലെ 5 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 5 വിദ്യാർഥികൾക്കാണ് സ്മാർട്ട് ഫോൺ നൽകിയത്. കല്പറ്റ ബത്തേരി ബ്ലോക്കുകൾക്കുള്ളത് ഉടനെ വിതരണം ചെയ്യും പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാട്ടി ഗഫൂർ ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി കെ.സത്യൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *