September 21, 2026

ജില്ലയില്‍ 378 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.15

0
COVID-1.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ 378 പേര്‍ക്ക് കൂടി കോവിഡ്;

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.15
കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന് (23.08.21) 378 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 706 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.15 ആണ്. 5 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 377 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 89959 ആയി. 83311 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5897 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4584 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
ബത്തേരി 38, മാനന്തവാടി 37, കൽപ്പറ്റ 34, നെൻമേനി 30, പൂതാടി 29, മുട്ടിൽ 26, പൊഴുതന 22, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ 16 വീതം, വൈത്തിരി 15, ഇടവക, മുള്ളൻകൊല്ലി, തരിയോട് 11 വീതം, കോട്ടത്തറ, പുൽപ്പള്ളി 10 വീതം, കണിയാമ്പറ്റ, വെള്ളമുണ്ട 9 വീതം, തിരുനെല്ലി 8, മീനങ്ങാടി 7, മേപ്പാടി, തൊണ്ടർനാട് 6 വീതം, അമ്പലവയൽ 5, പനമരം, തവിഞ്ഞാൽ 4 വീതം, നൂൽപ്പുഴ 3 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്‌. ഇതര സംസ്‌ഥാനത്തു നിന്നുമെത്തിയ ഒരു തമിഴ്നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
*706 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയിൽ ചികിത്സയിലായിരുന്ന 43 പേരും, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 663 പേരുമാണ് രോഗമുക്തരായത്.
*1036 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (23.08.21) പുതുതായി നിരീക്ഷണത്തിലായത് 1036 പേരാണ്. 1518 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 16561 പേര്‍. ഇന്ന് പുതുതായി 60 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1407 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 665410 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 632946 എണ്ണത്തിന്റെ ഫലം ലഭിച്ചു. 542987 പേര്‍ നെഗറ്റീവും 89959 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *