August 11, 2026

40 പേർക്ക് കോവിഡ് : കിൻഫ്ര പാർക്ക് അടച്ചു

0
115033545_gettyimages-1226314512.jpg
By ന്യൂസ് വയനാട് ബ്യൂറോ
40 പേർക്ക് കോവിഡ് : കിൻഫ്ര പാർക്ക് അടച്ചു

കൽപ്പറ്റ: കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ ഒരു കമ്പനിയിൽ കൂടുതൽ പേർക്ക് കോവിഡ് പോസിറ്റീവ് ആയതോടെ കിൻഫ്ര പാർക്ക് അടച്ചു. ഇന്ന് രാവിലെ നടത്തിയ പരിശോധനയിൽ 40 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളാണ് എല്ലാവരും. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് പാർക്ക് അടച്ചത്. 30-ലധികം കമ്പനികളാണ് കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്നത്. ഇതിൽ ഭക്ഷ്യോൽപ്പാദക യൂണിറ്റുകളും ഉൾപ്പെടും. അവിടങ്ങളിൽ ഉള്ളവർക്ക് പരിശോധന നടത്തി നെഗറ്റീവ് ആണങ്കിൽ തുറക്കാൻ അനുമതി നൽകാനാണ് സാധ്യത. ഇതു സംബന്ധിച്ച് നാളെ ജില്ലാ ഭരണകൂടം യോഗം വിളിച്ചിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *