June 15, 2026

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

0
humanrights-commission.1.744116.jpg
By ന്യൂസ് വയനാട് ബ്യൂറോ
റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കൽപ്പറ്റ: അമ്പലവയൽ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസിക്കുന്ന ദരിദ്ര കുടുംബത്തിന് മുൻഗണനാ റേഷൻ കാർഡ് അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
വയനാട് ജില്ല സപ്ലൈ ഓഫീസർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവ് നൽകിയത്.
അമ്പലവയൽ ആയിരം കൊല്ലി സ്വദേശി സ്വയം പ്രഭ സമർപ്പിച്ച പരാതിയിലാണ് നടപടി. വയനാട് ജില്ലാ സപ്ലൈ ഓഫീസറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയുടെ റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിൽ മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.മുൻഗണനാ റേഷൻ കാർഡുകളിൽ ഒഴിവുവരുന്ന മുറയ്ക്ക് അർ ഹതാ ലിസ്റ്റിലെ സീനിയോറിറ്റി അനുസരിച്ച് റേഷൻ കാർഡ് മാറ്റി നൽകാമെന്ന് ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *