June 15, 2026

ജില്ലയില്‍ 879 പേര്‍ക്ക് കൂടി കോവിഡ്; 873 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0
COVID-1.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ 879 പേര്‍ക്ക് കൂടി കോവിഡ്; 873 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.1
കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (24.08.21) 879 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 663 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.1 ആണ്. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 873 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 90838 ആയി. 83989 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5606 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4409 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
ബത്തേരി 74, മേപ്പാടി 61, മീനങ്ങാടി 60, അമ്പലവയല്‍ 56, നെന്‍മേനി 49, നൂല്‍പ്പുഴ, പൂതാടി, പുല്‍പ്പള്ളി 47 വീതം, മുള്ളന്‍കൊല്ലി 42, പനമരം, തിരുനെല്ലി 40 വീതം, കല്‍പ്പറ്റ 39, തൊണ്ടര്‍നാട് 32, വെള്ളമുണ്ട, വൈത്തിരി 30 വീതം, മുട്ടില്‍ 26, മാനന്തവാടി 24, പൊഴുതന, തവിഞ്ഞാല്‍ 20 വീതം, പടിഞ്ഞാറത്തറ 19, തരിയോട് 18, മൂപ്പൈനാട് 17, ഇടവക 15, കണിയാമ്പറ്റ 10, വെങ്ങപ്പള്ളി 6, കോട്ടത്തറ 4 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനത്തു നിന്നും എത്തിയ 4 തമിഴ്‌നാട് സ്വദേശികള്‍ക്കും, 2 കര്‍ണാടക സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
*663 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 66 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 597 പേരുമാണ് രോഗമുക്തരായയത്.
*1103 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (24.08.21) പുതുതായി നിരീക്ഷണത്തിലായത് 1103 പേരാണ്. 1531 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 16133 പേര്‍. ഇന്ന് പുതുതായി 116 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 4624 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 670034 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 661475 എണ്ണത്തിന്റെ ഫലം ലഭിച്ചു. 570637 പേര്‍ നെഗറ്റീവും 90838 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *