June 3, 2026

പ്രതിഭകള്‍ക്ക് ആദരവുമായി തരിയോട് ജി എച്ച് എസ് എസ് വിജയോത്സവം

0
IMG-20210827-WA0065.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം: കഴിഞ്ഞ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും, ഗൈഡ്സിൽ രാജ്യ പുരസ്കാർ നേടിയ വിദ്യാര്‍ത്ഥികളെയും ആദരിച്ചു കൊണ്ട് തരിയോട് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എം. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി വിജയികളെ ആദരിച്ചു. പി ടി എ പ്രസിഡന്‍റ് എം ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഷിബു പോൾ, വിജയൻ തോട്ടുങ്കൽ, ടെസ്സി മാത്യു, തോമസ് മാസ്റ്റര്‍, ഷാജു ജോൺ, മുനീർ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ പി കെ വാസു സ്വാഗതവും കെ വി രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *