സഹായങ്ങൾ ഫലം കണ്ടില്ല: ജനാർദ്ദന് നാട് കണ്ണീരോടെ വിട നൽകി മൂന്ന് പെൺകുട്ടികൾ അനാഥരായി


Ad
കൽപ്പറ്റ:  ഗുരുതരമായ കരൾരോഗം ബാധിച്ച് ചികിത്സയിൽ കഴിഞിരുന്ന കൊളവയൽ സ്വദേശിയും മുട്ടിൽ ടൗണിലെ ഓട്ടോ ഡ്രൈവറുമായ ജനാർദ്ദന് (56) നാട് കണ്ണീരോടെ വിട നൽകി. 
ഇദ്ദേഹത്തിൻ്റെ ചികിത്സക്കായി നാട് മുഴുവൻ സഹായാഭ്യർത്ഥന നടത്തുകയും കുറച്ച് പണം സ്വരൂപിക്കുകയും ചെയ്തിരുന്നു.
ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ഇദ്ദേഹത്തിന്റെ ഭാര്യ അർബുദബാധയെ തുടർന്ന് മരണപ്പെട്ടത്.
മൂന്ന് വിദ്യാർത്ഥിനികളായ പെൺകുട്ടികൾക്ക് ഏക ആശ്രയമായ ജനാർദ്ദനൻ കൂടി മരിച്ചതോടെ ഇവർ അനാഥരായി.
കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ. ടി.സിദ്ധിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ രക്ഷാധികാരിയായി
മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
നസീമ മാങ്ങാടൻ ചെയർമാൻ
വാർഡ് മെമ്പർ കൂഞ്ഞമ്മദ്കുട്ടി കൺവീനർ എന്നിവരടങ്ങുന്ന ചികിത്സാ സഹായസമിതിയാണ് ധനസമാഹരണത്തിന് നേതൃത്വം നൽകി വന്നിരുന്നത്. സംസ്കാരം മീനങ്ങാടി പൊതു ശ്മശാനത്തിൽ നടന്നു. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *