പുത്തുമല പുനരധിവാസം: സര്‍ക്കാര്‍ ദുരിതബാധിതരോട് നീതി പുലര്‍ത്തണം: അഡ്വ. ടി സിദ്ദിഖ് എം എല്‍ എ


Ad
കല്‍പ്പറ്റ: പുത്തുമല ദുരിതബാധിതരെ പുനരധിവാസിപ്പിക്കുന്നതിനായി കണ്ടെത്തിയ പുത്തൂര്‍വയലിലെ സ്ഥലം അഡ്വ. ടി സിദ്ദിഖ് എം എല്‍ എ സന്ദര്‍ശിച്ചു. ദുരന്തം ഏറ്റുവാങ്ങിയ ജനങ്ങളോട് സര്‍ക്കാര്‍ നീതി പുലര്‍ത്തണമെന്നും, എല്ലാം നഷ്ടപ്പെട്ട ജനങ്ങളെ ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിക്കേണ്ടതിന് പകരം, അവരെ കൂടുതല്‍ ദ്രോഹിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പതിനഞ്ചോളം കുടുംബങ്ങളെയാണ് പുത്തൂര്‍വയലില്‍ വീട് നിര്‍മ്മിച്ച് പുനരധിവസിപ്പിക്കുന്നത്. എന്നാല്‍ നിര്‍മ്മാണ സാധനസാമഗ്രികള്‍ കൊണ്ടുപോകാനുള്ള റോഡ് ഉള്‍പ്പെടെ തകര്‍ന്നുകിടക്കുകയാണ്. വൈദ്യുതി, വെള്ള സംവിധാനമൊന്നും ഇവിടെയില്ല. സ്‌പോണ്‍സര്‍മാരെ നല്‍കുമെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ചതായും ചിലര്‍ പരാതി പറഞ്ഞു. അടിയന്തരമായി ഈ വിഷയത്തിന് പരാഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, റെവന്യൂമന്ത്രി എന്നിവരെ കാണുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയം നേരത്തെ നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ നാളിതുവരെയായി ഒരു തുടര്‍നടപടിയുമുണ്ടായില്ല. ഈ സാഹചര്യത്തില്‍ വീണ്ടും വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *