August 11, 2026

ഒപ്പമുണ്ട് കല്ലൂർ; ഓൺലൈൻ പദ്ധതി ഉദ്ഘാടനം ചെയ്തു

0
IMG-20210831-WA0012.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി: കോവിഡ് മഹാമാരിക്കാലത്ത് ഓൺലൈൻ പഠനം ഉറപ്പുവരുത്തുതിന് വേണ്ടി സ്മാർട്ട് ഫോണുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ നടപ്പാക്കുന്ന ഒപ്പമുണ്ട് കല്ലൂർ എന്ന പേരിൽ ഡിജിറ്റൽ ഡിവൈസ് ലൈബ്രറി പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ അധ്യാപകർ നൽകിയ 260000 രൂപയുടെ സ്മാർട്ട് ഫോണുകളാണ് വിതരണം ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പി.ടി.എ പ്രസിഡന്റ് കെ.കെ.ചക്രപാണിക്ക് ഫോൺ കൈമാറികൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ അമൽ ജോയി അദ്ധ്യക്ഷനായി. എ.കെ.റെജി, പ്രിൻസിപ്പൾ പി.മിനി, ഹെഡ്മിസ്ട്രസ് കെ.ആർ.നിഷ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *