കൽപ്പറ്റ:കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട, അസംഘടിത തൊഴിലാളികൾക്ക് ആശ്വാസധനസഹായത്തിന് അപേക്ഷിക്കാം


Ad
ആശ്വാസധനസഹായത്തിന് അപേക്ഷിക്കാം

കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട,  സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതിയില്‍ 2021 ആഗസ്ത് 31 വരെ പുതുതായി അംഗത്വം നേടിയവരുമായ കോഴിക്കോട്, വയനാട് ജില്ലകളിലെ തൊഴിലാളികളില്‍ രണ്ടാംഘട്ട കോവിഡ് ആശ്വാസധനസഹായം ലഭിക്കാത്തവര്‍ക്ക് ആയിരം രൂപ ധനസഹായത്തിന് അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ് ബാങ്ക് പാസ്സ് ബുക്ക്് , ക്ഷേമനിധി കാര്‍ഡ്/ക്ഷേമനിധി പാസ്സ് ബുക്ക് എന്നിവ സഹിതം യീമൃറംെലഹളമൃലമശൈേെമിരല.ഹര.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റ് ലിങ്കിലൂടെയാണ്  ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സംസ്ഥാന അസംഘടിത തൊഴിലാളി സാമുഹ്യ സുരക്ഷാ പദ്ധതി കോഴിക്കോട് ഓഫീസില്‍ നിന്നും ഒന്നാംഘട്ട ആശ്വാസധനസഹായമായ ആയിരം രൂപ കോര്‍പ്പറേഷന്‍ ബാങ്ക്, വിജയാ ബാങ്ക്, ദേനാ ബാങ്ക് തുടങ്ങിയ ബാങ്കുകളിലെ അക്കൗണ്ടിലൂടെ കൈപ്പറ്റിയ കോഴിക്കോട് വയനാട് ജില്ലകളിലെ ക്ഷേമനിധി അംഗങ്ങള്‍, ബാങ്കുകളുടെ ലയനം നടന്നതിനാല്‍, എക്കൗണ്ട് നമ്പര്‍ മാറിയ സാഹചര്യത്തില്‍ രണ്ടാംഘട്ട ധനസഹായം ലഭിക്കുന്നതിനായി പുതിയ എക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി എന്നിവ രേഖപ്പെടുത്തിയ പാസ്സ് ബുക്കിന്റെ പകര്‍പ്പ്  തൊഴിലാളി സാമുഹ്യ സുരക്ഷാ പദ്ധതി കോഴിക്കോട് ജില്ലാ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍ 04952378480
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *