June 10, 2026

കൽപ്പറ്റ: ആസാദി കി അമൃത് മഹോത്സവ്: ക്വിസ് മത്സര വിജയികൾക്ക് ഉപഹാരം നൽകി

0
By ന്യൂസ് വയനാട് ബ്യൂറോ
ആസാദി കി അമൃത് മഹോത്സവ്: ക്വിസ് മത്സര  വിജയികൾക്ക് ഉപഹാരം നൽകി
 ആസാദി കി അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി ജില്ലയിൽ നടത്തിയ ക്വിസ് മത്സര വിജയികൾക്ക് ഒ.ആർ. കേളു എം.എൽ.എ ഉപഹാരം നൽകി. മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച കോട്ടത്തറ ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത അമിലിമ ജോസ്, വർഷ റോസ് എന്നിവർക്കും, രണ്ടാം സ്ഥാനം ലഭിച്ച തരിയോട് ഗ്രാമപഞ്ചായത്തിലെ ദിയ വിനോയ്, ശരത് ചന്ദ്രൻ എന്നിവർക്കുമാണ് മൊമൻ്റോ നൽകിയത്. തദ്ദേശ സ്ഥാപന തലത്തിലും, പിന്നീട് ജില്ലയിലെ പനമരം, ബത്തേരി പെർഫോർമൻസ് ഓഡിറ്റ് യൂണിറ്റിന് കീഴിലും നടത്തിയ മത്സരത്തിൽ ഒന്നും, രണ്ടും സ്ഥാനം ലഭിച്ച രണ്ട് പേർ അടങ്ങുന്ന നാല് ടീമുകളായിരുന്നു ജില്ലാതല ക്വിസ് മത്സരത്തിൽ പങ്കെടുത്തത്. സ്വാതന്ത്യത്തിൻ്റെ വാർഷിക ദിനാഘോഷത്തിൻ്റെ ഭാഗമായി ഒരു വർഷം നീണ്ട് നിൽക്കുന്ന പരിപാടികളാണ് സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്.

ചടങ്ങിൽ ഡെപ്യൂട്ടി ഡയറക്ടർ പി. ജയരാജൻ, എ.ഡി.പി ബൈജു ജോസ്, സീനിയർ സൂപ്രണ്ടുമാരായ സന്തോഷ് കുമാർ, ജോമോൻ ജോർജ്, ജൂനിയർ സൂപ്രണ്ട് സി. സുധീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *