April 16, 2024

തവിഞ്ഞാൽ പഞ്ചായത്തിൽ മൂന്നാം ഘട്ട ഭവന പദ്ധതിക്കായി നീക്കിവെച്ച തുക വകമാറ്റി ചിലവഴിക്കാനുള്ള ഭരണ സമിതി തീരുമാനത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് മെമ്പർമാർ

0
Img 20210918 Wa0040.jpg
മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്തിൽ മൂന്നാം ഘട്ട ഭവന പദ്ധതിക്കായി നീക്കിവെച്ച തുക വകമാറ്റി ചിലവഴിക്കാനുള്ള ഭരണ സമിതി തീരുമാനത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് മെമ്പർമാർ ബോർഡ് യോഗം ബഹിഷ്ക്കക്കരിച്ച് ഇറങ്ങി പോയി. തീരുമാനത്തിൽ നിന്നും പിൻമാറിയില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് എൽ.ഡി.എഫ് അംഗങ്ങൾ മാനന്തവാടിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞ എൽ.ഡി.എഫ് ഭരണ സമിതിയുടെ കാലത്ത് നീക്കിവെച്ച ഭവനരഹിതർക്കായുള്ള മൂന്നാം ഘട്ട പദ്ധതിക്കായി നീക്കി വെച്ച തുക വകമാറ്റി ചില വഴിക്കാനാണ് നിലവിലെ യു.ഡി.എഫ് ഭരണ സമിതിയുടെ തീരുമാനം. ഭരണ സമിതിയിൽ റിവിഷൻ ചർച്ച നടത്തിയപ്പോൾ തന്നെ എൽ.ഡി.എഫ് പ്രതിഷേധം രേഖപെടുത്തിയിരുന്നു. അതൊന്നും മിനുട്സിൽ രേഖപ്പെടുത്താതെ പദ്ധതിക്ക് 2 കോടി രൂപ കണ്ടെത്തേണ്ടതിനാൽ കഴിഞ്ഞ ഭരണ നീക്കിവെച്ച 26 ലക്ഷം രൂപ വകമാറ്റി ചിലവഴിക്കാനുള്ള തീരുമാനത്തിൽ പ്രതിഷധിച്ചാണ് എൽ.ഡി.എഫ് അംഗങ്ങൾ ഭരണ സമിതി യോഗം ബഹിഷ്ക്കരിച്ച് ഇറങ്ങി പോയത്. ഫണ്ട് വകമാറ്റി ചില വഴിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോയാൽ പ്രത്യക്ഷ സമര പരിപാടികൾക്ക് രൂപം നൽകുമെന്ന് എൽ.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കെ.ഷബിത, സുമത അച്ചപ്പൻ, ശ്രീലത കൃഷ്ണൻ, ആനി ബസന്റ്, എം.വി. ഷിജി തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *