May 14, 2026

അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി രണ്ടാംഘട്ട പ്രവർത്തി ആരംഭിച്ചു.

0
IMG-20181108-WA0028
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി നഗരസഭ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി രണ്ടാംഘട്ട പ്രവർത്തി ആരംഭിച്ചു.നഗരസഭയിലെ അഞ്ചാം ഡിവിഷൻ ഓടപ്പള്ളത്ത്‌ നഗരസഭ ചെയർപേഴ്സൺ ടി എൽ സബ് ഉൽഘടനം ചെയ്തു.2018 -19 വാർഷിക പദ്ധതിയിൽ 36  കോടി  രൂപയുടെ ആക്ഷൻ പ്ലാൻ അംഗീകരിക്കുകയും ആദ്യഗഡു ആയ 50  ലക്ഷം രൂപ നഗരസഭക്ക് അനുവദിക്കുകയും ചെയ്തു. മൂവായിരത്തോളം   തൊഴിലാളികൾ തൊഴിലുറപ്പു പദ്ധതിയിൽ പേർ  രജിസ്റ്റർ ചെയ്തിട്ടുണ്ട്.പി എം എ വൈ   ഭവന പദ്ധതിയും ഗുണഭോക്താക്കൾക്ക് 90  ദിവസത്തെ തൊഴിൽ ദിനം നൽകുന്നതിനും ,കൃഷിയിടത്തിലും നീർത്തട  സംരക്ഷണ മേഖലയിലുമാണ് പ്രധാനമായും തൊഴിൽ ദിനങ്ങൾ ചിലവഴിക്കുന്നത്.കൗൺസിലർ ശരത് അധ്യക്ഷത   വഹിച്ചു .ബാബു എം, പി എസ്,ശ്രീലിഷ്,എം ആർ അഖിൽ ,മായ ബാലൻ,ബീന യു ,എം,ശ്രീജ രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *